പത്താം ക്ലാസ് കഴിഞ്ഞു; ഇനിയെന്ത്? പ്ലസ് വൺ പ്രവേശനത്തിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്താം ക്ലാസ് കഴിഞ്ഞു; ഇനിയെന്ത്? പ്ലസ് വൺ പ്രവേശനത്തിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2023, 05:03 pm IST
Facebook
Twitter
WhatsAppTelegram

അങ്ങനെ പത്താം ക്ലാസ് പരീക്ഷ ഫലമെത്തി. എല്ലാവരും വിജയാഘോഷത്തിലാണ്. മികച്ച വിജയമാണ് ഇത്തവണ വിദ്യാർത്ഥികൾ സ്വന്തമാക്കിയത്. ഇനി അടുത്ത പടി പ്ലസ് വൺ പ്രവേശനം നേടുകയാണ്. ജീവിതത്തിലെ പ്രധാന ടേണിംഗ് പോയിന്റായി പ്ലസ് വണ്ണിനെ കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ഏറെ സൂക്ഷമതയോടെ ആകണം പഠനം തിരിഞ്ഞെടുക്കാൻ.

ആദ്യം അഭിരുചിയെന്താണ് എന്ന് തിരിച്ചറിയുക. പലരും തുടർപഠനത്തിന് കൃത്യമായ വിഷയം തിരഞ്ഞെടുക്കാൻ കഴിയാതെ വരുന്നു. അഭിരുചി അറിയാതെ വിഷയം തിരഞ്ഞെടുക്കുന്നതാണ് ഇതിന് പ്രധാന കാരണം. എല്ലാ വിഷയങ്ങൾക്കും പ്രാധാന്യമേറെയാണെന്ന് തിരിച്ചറിയുക പ്രധാനമാണ്. പ്ലസ് വണ്ണിന് മൂന്ന് വിഷങ്ങളാണ് മുന്നിലുള്ളത്. സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റ്ക്‌സ് എന്നിങ്ങനെ മൂന്ന് കാറ്റഗറിയാണുള്ളത്. വിഎച്ച്എസ സി, ഐടിഐ, പോളിടെക്‌നിക്ക് കോഴ്‌സുകളുടെ ഓപ്ഷനും നമ്മുക്ക് മുന്നിലുണ്ട്.

എഞ്ചിനീയറിംഗ്, എംബിബിഎസ് തുടങ്ങിയ വിഷയങ്ങളിലാണ് അഭിരുചിയെങ്കിൽ സയൻസ് ഗ്രൂപ്പ് തന്നെ വേണം തിരഞ്ഞെടുക്കാൻ. ഗണിതം, രസതന്ത്രം, ഭൗതിക ശാസ്ത്രം എന്നിവയിലൊക്കെ അഭിരുചി വേണം. ബാങ്ക് ജോലിയാണ് നിങ്ങളുടെ സ്വപ്‌നമെങ്കിൽ കൊമേഴ്‌സാണ് തിരഞ്ഞെടുക്കേണ്ടത്. എന്നാൽ സയൻസ് എടുത്ത് പഠിക്കുന്നവർക്കും ബാങ്ക് ജോലിയ്‌ക്ക് കയറാവുന്നതാണ്. സയൻസ് എടുക്കുമ്പോൾ കൊമേഴ്‌സിലെ കണക്കുകൾ എളുപ്പമായി തോന്നാം. അതാണ് ബിടെക് കഴിഞ്ഞ് പസരും ബാങ്കിൽ ജോലിയ്‌ക്കെത്താൻ കാരണം. കോമേഴ്‌സ് എടുത്ത് പഠിക്കുന്നവർക്ക് ചാർട്ടേർഡ് അക്കൗണ്ട്, ബികോം എന്നിവ ഉപരി പഠനത്തിനായി തിരഞ്ഞെടുക്കാവുന്നതാണ്.

ശാസ്ത്രം പോലെ തന്നെ വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണ് സമൂഹിക ശാസ്ത്ര മേഖലയും. സോഷ്യൽ സയൻസ് തിങ്കിംഗിലാണ് ഇപ്പോൾ നാമുള്ളത്. എത്തിക്സ്, ഫിലോസഫിക്കൽ തിങ്കിങ് എന്നിവയിൽ ജോലി സാധ്യതകളുണ്ടാവും. സമൂഹവുമായി അടുത്ത് നിൽക്കുന്നതാണ് ഹ്യൂമാനിറ്റീസ് കോഴ്സ്. താത്പര്യത്തോടെ പഠിച്ചാൽ ഒരുപാട് നേട്ടങ്ങൾ ഉറപ്പ്. വൊക്കേഷണൽ കോഴ്‌സുകളും നമ്മുടെ മുന്നിലുണ്ട്. ഐടിഐ കോഴ്‌സുകളോ പോളിടെക്‌നിക് കോഴ്‌സുകളോ തിരഞ്ഞെടുക്കാവുന്നതാണ്. പ്രാക്ടിക്കൽ സ്‌കില്ലുകളാണ് ഇവ ഫോക്കസ് ചെയ്യുന്നത്. പ്രധാനമായും തൊഴിൽ പഠിപ്പിക്കുന്നതിലാണ് ഇവരുടെ ഫോക്കസ്. ഡിപ്ലോമ കോഴ്‌സുകളും ധാരാളമുണ്ട്. എഞ്ചിനീയറിംഗ്, ടെക്നോളജി, ഹോട്ടൽ മാനേജ്മെന്റ്, ഹെൽത്ത് കെയർ എന്നിവയിൽ എല്ലാം ഡിപ്ലോമ കോഴ്സുകളുണ്ട്. പരമാവധി രണ്ടോ മൂന്നോ വർഷത്തിൽ ഇത് കഴിയും. സർട്ടിഫിക്കേഷൻ കോഴ്സുകൾ അതുപോലെ നല്ലൊരു ഓപ്ഷനാണ്. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പ്രോഗ്രാമിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, വിദേശ ഭാഷാ പഠനം, എന്നിവയെല്ലാം നിങ്ങൾക്ക് പുതിയ കഴിവുകൾ ലഭ്യമാക്കും.

Tags: plus one
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies