ഷിംല : ഹിമാചൽ പ്രദേശിലെ ചണ്ഡീഗഡ്-മണാലി ഹൈവേയിലെ അഞ്ച് തുരങ്കങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങളുടെ ഗതാഗതത്തിനായി തുറന്നുകൊടുത്തു. സംസ്ഥാനത്തെ ഹനോഗി മുതൽ ജലോഗി വരെ നിർമ്മിച്ച അഞ്ച് തുരങ്കങ്ങളാണ് തുറന്നു നൽകിയത്.
ഹനോഗി മുതൽ ജലോഗി വരെയുള്ള മേഖലകളിൽ പ്രത്യേകിച്ച് മഴക്കാലങ്ങളിൽ മലകളിൽ നിന്ന് കല്ലുകളും മറ്റും വീണ് അപകടമുണ്ടാക്കാറുണ്ടായിരുന്നു. ഇതേ തുടർന്നാണ് പ്രദേശത്ത് തുരങ്കങ്ങളുടെ നിർമ്മാണം ആരംഭിച്ചത്. ബിയാസ് നദിയിലെ വെള്ളം റോഡിലേയ്ക്ക് കയറുന്നത് യാത്രാ ക്ലേശവമുണ്ടാക്കി ഇതേ തുടർന്ന് മഴക്കാലങ്ങളിൽ റോഡുകൾ അടച്ചിടേണ്ടി വന്നിരുന്നു. തുരങ്കങ്ങളുടെ നിർമ്മാണം പൂർത്തീയാക്കിയതോടെ സുരക്ഷിതവും സുഗമവുമായ യാത്ര പ്രദാനം ചെയ്യുകയും യാത്ര സമയം ലാഭിക്കുകയും ചെയ്യുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്തു.
കിരാത്പൂർ-മണാലി നാലുവരി പാതയിൽ ഹനോഗി മുതൽ മണ്ഡി ജില്ലയിലെ ലോഗി വരെ നിർമ്മിച്ച തുരങ്കങ്ങൾ ഗതാഗതത്തിനായി തുറന്നെങ്കിലും ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല.കിരാത്പൂരിൽ നിന്ന് നെർചൗക്കിലേക്കും പാണ്ഡോയിൽ നിന്ന് തക്കോലിയിലേക്കുമുള്ള റോഡ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Comments