എറണാകുളം: കൊച്ചി-കാക്കനാട് മെട്രോ റെയിലിന്റെ അവസാന സ്റ്റേഷൻ ഇടച്ചിറ ജംഗ്ഷനിൽ. കെഎംആർഎൽ പ്രതിനിധികളും തൃക്കാക്കര നഗരസഭാ ജനപ്രതിനിധികളും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം. ഇൻഫോപാർക്കിനുള്ളിൽ ഫെയ്സ് വൺ, ഫെയ്സ് ടു സ്റ്റേഷനുകളാണ് ആദ്യഘട്ടം പരിഗണനയിലുള്ളത്. ഇതിൽ പൊതുജനങ്ങൾക്കായി ഇൻഫോപാർക്കിന് പുറത്ത് സ്റ്റോപ്പ് അനുവദിക്കും. ഇടച്ചിറ മുതൽ ഇൻഫോപാർക്ക് സ്മാർട്ട് സിറ്റി പ്രദേശങ്ങളിലേക്കുള്ള അത്യാധുനിക വാക് വേ നിർമാണം നഗരസഭ ഏറ്റെടുക്കും.
ഐടി ജീവനക്കാർക്ക് ഇൻഫോപാർക്കിലേക്കുള്ള യാത്രാസൗകര്യവും ഒരുക്കും. ഇൻഫോപാർക്ക് മുതൽ തൃപ്പൂണിത്തുറവരെ കൊച്ചി മെട്രോയെ ബന്ധിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾക്കും ഉടൻ തുടക്കമാകും. ചിറ്റേത്തുകര ജംഗ്ഷനുമായി കാക്കനാട് ജലമെട്രോ ടെർമിനലിലേക്കും യാത്രാസൗകര്യം ഒരുക്കും. കൊച്ചി- കാക്കനാട് മെട്രോ സ്റ്റേഷനുകളുടെ നിർമാണം അടുത്തമാസം ആരംഭിക്കും.
Comments