കണ്ണൂർ: കണ്ണവത്ത് ഉഗ്രശേഷിയുള്ള 8 നാടൻ ബോംബുകൾ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ കിഴക്കാൽ എന്ന സ്ഥലത്താണ് ഉഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകളും കണ്ടെടുത്തത്.
ബോംബുകൾ ചാക്കിൽകെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെടുക്കുമ്പോൾ. പോലീസ് പരിശോധനയിലാണ് ബോംബുകൾ കണ്ടെടുത്തത്. ഇവിടെ ബോംബ് നിർമാണം നടക്കുന്നുവെന്ന വിവിരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ബോംബുകൾ കണ്ടെത്തിയതിന് പിന്നാലെ ബോംബ് സ്ക്വാഡ് എത്തി ഇവ നിർവീര്യമാക്കി.
Comments