തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ ശക്തമായ മഴ. വെള്ളിയാഴ്ചവരെ നിലവിലെ കാലാവസ്ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കാസർകോടൊഴികെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം ജില്ലയുടെ മലയോര മേഖലകളിലും മഴ ശക്തമാണ്. ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്തമഴയ്ക്കൊപ്പം ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ, ഇടിമിന്നൽ ലക്ഷണം കണ്ടാലുടൻതന്നെ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. വീട്ടിനുള്ളിൽ തുടരുന്നവർ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്ന് ഉറപ്പുവരുത്തണം. കൂടാതെ വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
Comments