ഇടുക്കി: ഇടുക്കി ചിന്നകനാലിൽ കാറിന് നേരെ ചക്കക്കൊമ്പന്റെ ആക്രമണം. പാഞ്ഞടുത്ത് വന്ന ആന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ചക്കകൊമ്പൻ കാറിന് മുകളിലിരുന്നു. കാർ ഓടിച്ചിരുന്ന തങ്കരാജ് എന്നയാൾക്ക് തലയ്ക്ക് ഗുരുതര പരിക്കുപറ്റി. ഇയാളെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
301 കോളനിയ്ക്ക് സമീപം വളവിൽ നിന്ന ചക്കക്കൊമ്പൻ തങ്കരാജ് സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇതോടെ കൊമ്പൻ കാറിനുമുകളിലേക്ക് ഇരിക്കുകയായിരുന്നു. കാറിനുള്ളിൽപ്പെട്ട തങ്കരാജ് ഞെരിഞ്ഞമർന്നാണ് തലയ്ക്ക് പരുക്കേറ്റത്. കാറിൽ തങ്കരാജ് മാത്രമാണ് ഉണ്ടായിരുന്നത്.
Comments