കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ്. നടുവേദനയ്‌ക്ക് ചികിത്സയ തേടിയെത്തിയ യുവാവ് ടെസ്റ്റ് ഡോസ് ഇൻജക്ഷൻ നൽകിയതോടെ കുഴഞ്ഞു വീണ് മരിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി ഷമീർ (46) ആണ് മരിച്ചത്.
ഡോക്ടർമാർ അശ്രദ്ധ കാണിച്ചെന്ന് രോഗിയുടെ ബന്ധുക്കൾ. രാവിലെ നടുവേദന കലശലായതോടെ ചികിത്സയ്‌ക്കെത്തി. എംആർഐ സ്കാൻ ചെയ്യാൻ കഴിയാതിരുന്നതോടെ തിരിച്ചു പോയി. പിന്നീട് വൈകുന്നേരത്തോടെ എംആർഐ സ്കാൻ ചെയ്യാൻ എത്തിയതായിരുന്നു. ടെസ്റ്റ് ഡോസ് നൽകി ഉടൻ കുഴഞ്ഞു വീണു. ഉടൻ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. എംആർഐ സ്കാനിങ് ചെയ്യുന്നതിന് മുൻപ് അലർജിയ്‌ക്കുള്ള ടെസ്റ്റ് ഡോസ് ഇൻജക്ഷനാണ് നൽകിയതെന്ന് പോലീസ് പറയുന്നു. രണ്ട് വർഷമായി ആയുർവേദ മരുന്ന് ഉപയോഗിക്കുന്ന ആളാണ് ഷമീർ.
Comments