ന്യൂഡൽഹി: ജപ്പാൻ, പാപ്പുവ ന്യൂഗിനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി. വ്യാഴാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും പാർട്ടി നേതാക്കളും ഹാരമണിയിച്ച് സ്വീകരിച്ചു.
https://twitter.com/ANI/status/1661523593904398336?s=20
https://twitter.com/ANI/status/1661525193330917377?s=20
https://twitter.com/ANI/status/1661525815920844800?s=20
https://twitter.com/ANI/status/1661526645713567744?s=20
https://twitter.com/ANI/status/1661528278535147520?s=20
https://twitter.com/ANI/status/1661529232080769024?s=20
ബിജെപി ദേശീയ അദ്ധ്യക്ഷനൊപ്പം വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, മുൻ കേന്ദ്രമന്ത്രി ഹർഷവർധൻ, ഡൽഹി എംപി രമേഷ് വിധുരി, ഹൻസ് രാജ് ഹൻസ്, ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാംവീർ സിങ് ബിധുരി എന്നിവരും ഉണ്ടായിരുന്നു. കൂടാതെ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി വിമാനത്താവളത്തിന് പുറത്ത് നിരവധി ബിജെപി പ്രവർത്തകരും അനുഭാവികളും തടിച്ചുകൂടിയിരുന്നു.
മെയ് 19-നാണ് ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെട്ടത്. ജി-7 ഉച്ചകോടി അടക്കം 4-ഓളം പരിപാടികളിലാണ് പ്രധാനമന്ത്രി സന്ദർശനവേളയിൽ പങ്കെടുത്തത്. ഹിരോഷിമയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുത്തത്. ഉച്ചകോടിയിൽ ഇന്ത്യ പ്രത്യേക ക്ഷണിതാവായിരുന്നു. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ജപ്പാനിലെ ഹിരോഷിമ സന്ദർശിച്ചത്. ജി-7 ഉച്ചകോടിക്കൊപ്പം ക്വാഡ് നേതാക്കളുടെ കൂടിക്കാഴ്ചയിലും നരേന്ദ്രമോദി പങ്കുചേർന്നു. ജി-7 യോഗങ്ങളിൽ സമാധാനം, സ്ഥിരത, ഭക്ഷണം, വളം, ഊർജ്ജ സുരക്ഷ എന്നീ വിഷയങ്ങളിലാണ് പ്രധാനമന്ത്രി സംസാരിച്ചത്.
ഹിരോഷിമയിൽ നിന്നും പാപ്പുവ ന്യൂഗിനിയിൽ എത്തിയ പധാനമന്ത്രി ഇന്ത്യ- പസഫിക് ഐലന്റ്സ് സഹകരണത്തിന്റെ ഉന്നതതലയോഗത്തിൽ പങ്കെടുത്തു. പാപ്പുവ ന്യൂഗിനി പ്രധാനമന്ത്രി ജയിംസ് മാരപ്പെ, ഗവർണർ ജനറൽ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തുടർന്ന് ഓസ്ട്രേലിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സിഡ്നിയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായുള്ള കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ചർച്ച നടത്തി. പിന്നീട് ഓസ്ട്രേലിയൻ ബിസിനസ് സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സിഡ്നിയിൽ ഇന്ത്യൻ സമൂഹം ഒരുക്കിയ സ്വീകരണ യോഗത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പം നരേന്ദ്രമോദിയും പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യൻ സമൂഹം നൽകിയത്. സിഡ്നിയിലെ ഖുദോസ് ബാങ്ക് അരീനയിലായിരുന്നു നരേന്ദ്രമോദിക്ക് ഇന്ത്യൻ സമൂഹം സവിശേഷമായ സ്വീകരണം നൽകിയത്. ഭാരത് മാതാ കീ ജയ്, വന്ദേമാതരം, മോദി-മോദി വിളികൾ സിഡ്നി സ്റ്റേഡിയത്തിൽ അലയടിച്ചു. ചടങ്ങിലെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ‘ദി ബോസ്’ എന്നാണ് മോദിയെ വിശേഷിപ്പിച്ചത്. ഒമ്പത് വർത്തിന് ശേഷം ആദ്യമായാണ് നരേന്ദ്രമോദി ഓസ്ട്രേലിയയിലെത്തുന്നത്. അവസാനമായി 2014-ലായിരുന്നു അദ്ദേഹം സന്ദർശനം നടത്തിയത്.
Comments