തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. വേണ്ടപ്പെട്ടവരുടെ വിശ്രമജീവിതം സന്തോഷകരമാക്കാൻ ജനങ്ങളെ പിഴിഞ്ഞ് പണം ധൂർത്തടിക്കുകയാണ് പിണറായി വിജയനെന്ന് വി.മുരളീധരൻ വിമർശിച്ചു. കെ.വി.തോമസിന് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരുലക്ഷം ഓണറേറിയം അനുവദിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
വൈദ്യുതി, വെള്ളം എല്ലാത്തിലും നികുതി ചുമത്തി ജനങ്ങളെ പിഴിഞ്ഞാണ് ഈ വക ധൂർത്തെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. ഇന്ത്യൻ ജനധിപത്യത്തിന്റെ അഭിമാന സ്തംഭമാണ് മേയ് 28ന് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സെൻട്രൽ വിസ്തയിൽ സ്ഥാപിക്കുന്ന ചെങ്കോൽ അധികാരത്തിനപ്പുറം നീതിനിർവഹണത്തിന്റെ പ്രതീകമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Comments