കോട്ടയം: കോട്ടയത്ത് കുറുക്കന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. രാമപുരം ചക്കാമ്പുഴയിലാണ് സംഭവം. മുഖത്തും വിരലുകളിലുമാണ് പരിക്കേറ്റിരിക്കുന്നത്.
ഇന്ന് രാവിലെ മുതൽ പല സമയങ്ങളിലായാണ് സ്ത്രീകളുൾപ്പെടെയുള്ളവർ കുറുക്കന്റെ ആക്രമണത്തിന് ഇരയായത്. എഴാച്ചേരിയിൽവെച്ച് നെടുംമ്പള്ളിൽ ജോസാണ് ആദ്യം ആക്രമിക്കപ്പെട്ടത്. തുടർന്ന് കുറുക്കൻ ചക്കാമ്പുഴ വളക്കാട്ടുക്കുന്ന് പ്രദേശത്തെ മൂന്ന് പേരെ ആക്രമിക്കുകയായിരുന്നു.
കുറുക്കനെ ഇതുവരെ പിടികൂടാനായിട്ടില്ല.
Comments