പ്രതിവർഷം എട്ട് കോടി രൂപ സമ്പാദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് അഞ്ചുവയസുകാരിയായ ടക്കർ എന്ന നായ. ഗോൾഡൻ റിട്രീവറർ ഇനത്തിൽപ്പെട്ട ടക്കർ ബഡ്സീൻ, അമേരിക്കയിൽ അറിയപ്പെടുന്ന സോഷ്യൽമീഡിയ ഇൻഫ്ളുവൻസറാണ്. തന്റെ രണ്ട് വയസുമുതൽ സ്പോൺസേർഡ് പരസ്യങ്ങളിൽ അഭിനയിച്ച് 8 കോടി രൂപയാണ് പ്രതി വർഷം ടക്കർ സമ്പാദിക്കുന്നത്.
ന്യുയോർക്ക് സ്വദേശിയായ ഉടമ കോർട്ട്നി ബഡ് എട്ടാഴ്ച മാത്രം പ്രായമുള്ളപ്പോഴാണ് ടക്കറിനെ വാങ്ങിയത്. തുടർന്ന് ടക്കറിന് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പേജുണ്ടാക്കി. ഒരു മാസത്തിനകം തന്നെ ടക്കർ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ടക്കർ ഒരു ഐസ് ക്യൂബിൽ ചുരുണ്ടുകൂടുന്ന വീഡിയോ വൈറലായിത്തോടെ ടക്കർ നിരവധി ആരാധകരെ സമ്പാദിച്ചു. ഇപ്പോൾ യൂടൂബിൽ പങ്കുവെക്കുന്ന ടക്കറിന്റെ വീഡിയോകൾ മൂന്ന് മിനിറ്റ് കൊണ്ട് 40,000 മുതൽ 60,000 ഡോളറുകളാണ് ഉണ്ടാക്കുന്നത്.
ടക്കറിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ 25 ദശലക്ഷത്തോളം ആരാധകരാണുള്ളത്. ടിക് ടോക്കിൽ 11.1 ദശലക്ഷം, യൂട്യൂബിൽ 5.1 ദശലക്ഷം, ഫേസ്ബുക്കിൽ 4. 3 ദശലക്ഷം, ഇൻസ്റ്റാഗ്രാമിൽ 3.4 ദശലക്ഷം, ട്വിറ്ററിൽ 62,400 എന്നിങ്ങനെയാണ് ഫോളോവേഴ്സിന്റെ എണ്ണം. ടക്കറെയും നായ്ക്കുട്ടിയായ ടോഡിനെയും പരിപാലിക്കാനായി ജോലി ഉപേക്ഷിച്ചിരിക്കുകയാണ് ഉടമസ്ഥയായ കോർട്ട്നിയും സിവിൽ എഞ്ചിനീയറായ ഭർത്താവ് മൈക്കും.
Comments