ഷില്ലോംഗ്: ഓപ്പറേഷൻ സദ്ഭവനയുടെ ഭാഗമായി അസമിലെ വികസിതമല്ലാത്ത ഗ്രാമങ്ങളിൽ വിവിധ പദ്ധതികൾ ഏറ്റെടുത്ത് നടത്തി ഇന്ത്യൻ കരസേനയുടെ ഗജ്‌രാജ് കോർപ്‌സ്. കാഴ്ചവൈകല്യമുള്ള കുട്ടികൾക്കായി നിർമ്മിക്കുന്ന സ്‌കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് ഇന്ത്യൻ സൈന്യം. കരസേനയുടെ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
അസമിലെ ഗ്രാമങ്ങളിൽ കഴിയുന്ന കാഴ്ച വൈകല്യമുള്ള കുട്ടികളെ ശാക്തീകരിക്കുന്നതിനായാണ് ഇന്ത്യൻ കരസേന മുന്നിട്ടിറങ്ങിയത്. ഇതിന് മുന്നോടിയായി ഈസ്റ്റ് കർബി ആംഗ്ലോഗ് ജില്ലയിലെ ഗ്രാമത്തിൽ ഘട്ടങ്ങളായി ഒരു സ്‌കൂൾ നിർമ്മിക്കുന്നതിന് സൈന്യം സഹായിച്ചു. 2021-ലാണ് പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തികരിച്ചത്. ഇതിൽ ആദ്യ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. ഈ വർഷം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മറ്റൊരു കെട്ടിടം കൂടി സൈന്യം നിർമ്മിച്ചു നൽകി. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിന് ശേഷം സ്‌കൂൾ രാഷ്‌ട്രത്തിനായി നൽകി.
Comments