കൊല്ലം: റോഡ് റോളർ ഇടിച്ച് സൈക്കിൾ യാത്രികനായ വിദ്യാർത്ഥിക്ക് പരിക്ക്. കൊല്ലം മൈലാപ്പൂർ സ്വദേശി ജയദേവ്(14) നാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട റോഡ് റോളർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരുക്കേറ്റു. മൈലാപ്പൂർ ഡീസന്റ് ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം നടന്നത്.
ഫയർ ഫോഴ്സ് എത്തി ജെസിബിയുടെ സഹായത്തോടെ റോഡ് റോളർ ഉയർത്തിയാണ് വിദ്യാർത്ഥിയെ രക്ഷപ്പെടുത്തിയത്. പ്രദേശവാസിയായ ഒരാളുടെ വീടിന്റെ മതിലും ഗേറ്റും ഇലക്ട്രിക് പോസ്റ്റും റോഡ് റോളർ ഇടിച്ച് തകർത്തു.
Comments