സെങ്കോൽ സ്ഥാപനം തമിഴ് സംസ്‌കാരത്തിനുള്ള അംഗീകാരം; പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനമേകുന്നത്; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഇളയരാജ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെങ്കോൽ സ്ഥാപനം തമിഴ് സംസ്‌കാരത്തിനുള്ള അംഗീകാരം; പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനമേകുന്നത്; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഇളയരാജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2023, 09:12 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് സംഗീതസംവിധായകനും രാജ്യസഭാ എംപിയുമായ ഇളയരാജ. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ പുതിയ പാർലമെന്റ് മന്ദിരം കാണുമ്പോൾ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി മോദിക്ക് ഹൃദയംഗമമായ അഭിനന്ദങ്ങൾ അറിയിക്കുകയാണെന്നും ഇളയരാജ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ നേതൃപാടവത്തെയും രാഷ്‌ട്രീയ തീരുമാനങ്ങളെയും ജനങ്ങൾ സ്വീകരിക്കുന്നതിനും അഭിനന്ദനങ്ങൾ നേരുകയാണെന്നും ഇളയരാജ കൂട്ടിച്ചേർത്തു. നീതിയുടെയും അധികാരത്തിന്റെയും സത്യസന്ധതയുടെയും ധർമ്മത്തിന്റെയും പ്രതീകമാണ് സെങ്കോൽ. നാളെ പാർലമെന്റിൽ സെങ്കോൽ സ്ഥാപിക്കപ്പെടുന്നുവെന്നത് തികച്ചും സ്വാഗതാർഹമായ കാര്യമാണ്. സെങ്കോൽ സ്ഥാപിക്കുന്നതിലൂടെ തമിഴരുടെ സംസ്‌കാരങ്ങൾ മാനിക്കപ്പെടുകയാണെന്നും സെങ്കോൽ ഇരിക്കേണ്ടുന്ന ശരിയായ സ്ഥലത്താണ് അതിനി സ്ഥാപിതമാകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലിടം പിടിക്കാൻ പോകുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇത്രയും കുറഞ്ഞകാലയളവിൽ പൂർത്തീകരിക്കാൻ കഴിഞ്ഞതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്നും ഇളയരാജ കൂട്ടിച്ചേർത്തു.

അതേസമയം നാളെ പുതിയ പാർലമെന്റിൽ സ്ഥാപിക്കാൻ പോകുന്ന സെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറിയിരിക്കുകയാണ് അധീനങ്ങൾ. പ്രധാനമന്ത്രിയുടെ വസതിയിലെത്തിയായിരുന്നു ആചാര്യന്മാർ സെങ്കോൽ കൈമാറിയത്. ഇതിനായി ധർമ്മപുരം, തിരുവാവാടുതുറൈ എന്നിവിടങ്ങളിലെ അധീനങ്ങൾ രാവിലെ തന്നെ ഡൽഹിയിലെത്തിയിരുന്നു. നാളെ പാർലമെന്റ് മന്ദിര ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി പവിത്രമായ സെങ്കോൽ സ്ഥാപിക്കും.

Tags: ilayarajaCentral VistamodiNew Parliament BuildingSengol
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies