കേരളത്തിന്റെ മുഖ്യവരുമാനം കടമാണെന്ന് പരിഹസിച്ച് സന്ദീപ് വാചസ്പതി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ലോകത്ത് അങ്ങനെയുള്ള ഏക സംസ്ഥാനം കേരളമാണ്. ആ ബഹുമതി കേരളത്തിന് മാത്രം സ്വന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരത്തിൽ കേരളം നമ്പർ വൺ അല്ലേ എന്നും സന്ദീപ് വാചസ്പതി ചോദിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ വരുമാനത്തിലെ ഏറ്റവും മുഖ്യ സ്രോതസ്സ് കടമെടുപ്പാണെന്ന മാദ്ധ്യമവാർത്തയുടെ ചിത്രവും സന്ദീപ് പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ കുറച്ചത്.
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കടം മുഖ്യ വരുമാന സ്രോതസ്സ് ആയ ലോകത്തിലെ ഏക സംസ്ഥാനം എന്ന ബഹുമതി നമ്മുടെ കേരളത്തിന് സ്വന്തം. ഇനി പറയൂ നമ്മൾ നമ്പർ വൺ അല്ലേ.
Comments