ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം നവ ഭാരതത്തിന്റെ അഭിലാഷങ്ങളുടെ പൂർത്തീകരണത്തെ അടയാളപ്പെടുത്തുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേള ചരിത്ര നിമിഷവും ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്തായ അദ്ധ്യായവുമാണ്. ഇന്ത്യയുടെ നീതി, പരമാധികാരം, ശക്തി എന്നിവയുടെ പ്രതീകമാണ് ചെങ്കോൽ എന്നും അദ്ദേഹം പറഞ്ഞു.
‘ചരിത്ര നിമിഷമാണിത്. നവഭാരതത്തിന്റെ പ്രതീക്ഷയുടെയും അഭിലാഷങ്ങളുടെയും മഹത്തായ പ്രതീകമായ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനായി സമർപ്പിച്ചു.ഈ അവസരത്തിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും അഭിനന്ദനം നേരുന്നുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
ചെങ്കോൽ നീതിയുടെ പ്രതീകമാണ്. പുതിയ പാർലമെന്റ് മന്ദിരത്തിൽ വിശുദ്ധവേദ മന്ത്രങ്ങളോടെ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു. ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും രാജ്യത്തെ ജനങ്ങളുടെ വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും സംയോജനമാണ്. സ്വതന്ത്ര ഭാരതത്തിന്റെ അവിസ്മരണീയ അദ്ധ്യായമാണിതെന്നും യോഗി പറഞ്ഞു. പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത തൊഴിലാളികളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
Comments