തൃശ്ശൂർ : തൃശ്ശൂരിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ ഡിവെെഎസ്പിയുടെ ഭാര്യ അറസ്റ്റിൽ. തൃശ്ശൂർ കോ ഓപ്പറേറ്റിവ് വിജിലൻസ് ഡിവെെഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്തിനെയാണ് പോലീസ് പിടികൂടിയത്. മലപ്പുറം പോലീസാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്.
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമാണ് നുസ്രത്ത് തട്ടിപ്പ് നടത്തിയത്. നുസ്രത്തിനെതിരെ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകൾ
നിലവിലുണ്ട്. മലപ്പുറം സ്വദേശിനിയായ യുവതി നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്ത് പിടിയിലായത്. പരാതിക്കാരിക്ക് രണ്ടര ലക്ഷം രൂപയാണ് നഷ്ടമായത്.
വിവിധ സ്റ്റേഷനുകളിലായി ഒമ്പത് കേസുകളാണ് നുസ്രത്തിനെതിരെ ഉള്ളത്. അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുകളാണ് ഇവര് നടത്തിയതെന്ന് പോലീസ് പറയുന്നു. ഡിവൈഎസ്പിയുടെ വീട്ടിൽ നിന്നാണ് ഇവടെ കസ്റ്റഡിയിലെടുത്തത്. നേരത്തെ അന്വേഷണം ആട്ടിമറിക്കാൻ ഡിവൈഎസ്പി ശ്രമിക്കുന്നതായും പരാതികൾ ഉയർന്നിരുന്നു.
Comments