കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം; അന്വേഷണം ഇഴയുന്നു; അനഘയുടെ മൊഴിയെടുത്തിട്ടില്ല, തെളിവുകളെല്ലാം ലഭിച്ചിട്ടും പ്രതികളെ പിടികൂടാതെ പോലീസ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം; അന്വേഷണം ഇഴയുന്നു; അനഘയുടെ മൊഴിയെടുത്തിട്ടില്ല, തെളിവുകളെല്ലാം ലഭിച്ചിട്ടും പ്രതികളെ പിടികൂടാതെ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2023, 08:07 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ തെളിവുകളെല്ലാം ലഭിച്ചിട്ടും പ്രതികളെ പിടികൂടാതെ പോലീസ്. മത്സരിക്കാതെ കൗൺസിലറാകാനൊരുങ്ങിയ വിശാഖിന് വേണ്ടി ഒഴിവാക്കപ്പെട്ട കൗൺസിലർ അനഘയുടെ മൊഴി പോലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ആൾമാറാട്ടം നടന്നോ ഇല്ലയോ എന്നതാണ് പോലീസ് തെളിയിക്കേണ്ടത്. തിരഞ്ഞെടുപ്പിലൂടെ ജയിച്ചത് അനഘയാണെന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഇപ്പോഴും കാട്ടാക്കട ക്രിസ്ത്യൻ കോളേജിലും കേരള സർവകലാശാലാ രജിസ്ട്രാറുടെ ഓഫീസിലുമായി കയറിയിറങ്ങുകയാണ് പോലീസ്.

പ്രായപരിധി കഴിഞ്ഞതിനാൽ വിശാഖിന് മത്സരിക്കാൻ കഴിയില്ലായിരുന്നു എന്നതിന്റെ രേഖകളും പോലീസിന് ലഭിച്ചുകഴിഞ്ഞു. ഇനി അറിയേണ്ടത് ജയിച്ച അനഘ എങ്ങനെയാണ് പട്ടികയിൽ നിന്ന് പുറത്തായെന്നും പകരം എങ്ങനെ വിശാഖ് കയറിക്കൂടി എന്നുമാണ്. മത്സരിക്കാതെ കൗൺസിലറാകാൻ പ്രയോഗിച്ചത് ഭീഷണിയാണോ സ്വാധീനമാണോ അതോ എല്ലാവരുടെയും അറിവോടെ തുടക്കം മുതൽ നടത്തിയ ആസൂത്രണമാണോ എന്നാണ് പോലീസ് കണ്ടത്തേണ്ടത്. അങ്ങനെയെങ്കിൽ ഇതിൽ ആർക്കെല്ലാം പങ്കുണ്ടാവും എന്നറിയാൻ അതിന് ആദ്യം സംസാരിക്കേണ്ടത് ജയിച്ചിട്ടും ഒഴിവാക്കപ്പെട്ട അനഘയോടാണ്.

എന്നാൽ കഴിഞ്ഞദിവസം വൈകുന്നേരം സർവകലാശാലാ രജിസ്ട്രാറുടെ ഓഫീസിലെത്തി പോലീസ് ചില രേഖകൾ ശേഖരിച്ചിരുന്നു. ഇപ്പോഴും അനഘയുടെ മൊഴിയെടുത്തിട്ടില്ല . രേഖകളെല്ലാം ഉള്ളതിനാൽ തിരഞ്ഞെടുപ്പിൽ ജയിച്ചത് താനല്ലെന്ന മൊഴി എന്തായാലും അനഘ നൽകാൻ സാധ്യതയില്ല. അങ്ങനെയാണെങ്കിൽ അടുത്ത നടപടി കേസിലെപ്രതികളുടെ അറസ്റ്റാണ്. ഇതിനാലാണ് മൊഴിയെടുക്കലിൽ പോലീസ് ഇഴയുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. ആൾമാറാട്ടക്കേസ് പരമാവധി നീട്ടിക്കൊണ്ടുപോകാനുള്ള സമ്മർദം പോലീസിനുണ്ടാകാം എന്നാണ് പറയപ്പെടുന്നത്.

അതേസമയം കേസിലെ ഒന്നാം പ്രതി ഡോ.ജി.ജെ.ഷൈജു കോൺഗ്രസിന്റെ അദ്ധ്യാപക സംഘടനാ നേതാവായതിനാൽ കേസ് ഒതുക്കിത്തീർക്കാൻ കോൺഗ്രസിൽ ഒരു വിഭാഗവും ശ്രമം തുടങ്ങിയെന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം. സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർ യൂണിവേഴ്‌സിറ്റിയിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ മറ്റ് യുഡിഎഫ് അനുകൂല സംഘടനകളുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണമുണ്ടായിട്ടില്ല. കേസിൽ അന്വേഷണം ഇഴഞ്ഞിട്ടും പ്രതികരിക്കുന്നുമില്ല. യൂത്ത് കോൺഗ്രസും കോൺഗ്രസുമെല്ലാം ഇതൊരു വിദ്യാർഥി സംഘടനാ വിഷയം മാത്രമായി ലഘൂകരിക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ കെപിസിടിഎ പ്രതിനിധിയായി സെനറ്റിലേക്ക് നാമനിർദേശപത്രിക നൽകിയ ഷൈജു കേസ് വന്നതോടെ പ്രചാരണരംഗത്തും സജീവമല്ല.

നേരത്തെ കോളേജ് പ്രിൻസിപ്പാൾ ഡോ.ജി.ജെ.ഷൈജുവിനെയും എസ്എഫ്‌ഐ നേതാവായ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി എ.വിശാഖിനെയും കോളേജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തിരുന്നു. പ്രിൻസിപ്പാളിന്റെ ചുമതലയിൽ നിന്ന് ഡോ.ഷൈജുവിനെ നീക്കണമെന്ന കേരള യൂണിവേഴ്‌സിറ്റിയുടെ രേഖാമൂലമുള്ള നിർദ്ദേശം കോളേജ് മാനേജ്‌മെന്റിന് ലഭിച്ചതോടെയാണ് നടപടിയെടുത്തത്. ഷൈജുവിന് പകരം പ്രിൻസിപ്പൽ ഇൻ ചാർജ് ആയി നിയമിതനായ കൊമേഴ്‌സ് വിഭാഗം അദ്ധ്യാപകൻ ഡോ.എൻ.കെ.നിഷാദാണ് വിശാഖിനെ സസ്‌പെൻഡ് ചെയ്തത്.

Tags: Kattakkada Christian College
Share
Tweet
SendShare

More News from this section

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies