ശ്രീനഗർ: ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് ഇനി പ്രത്യേക അനുമതിയില്ലാതെ സിയാച്ചിനിൽ പ്രവേശിക്കാം. ലോകത്തിലെ എറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമിയായ സിയാച്ചിനിലെ ബേസ് ക്യാമ്പിലാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് നിലവിൽ സിയാച്ചിൻ.
ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പ്രത്യേക അനുമതിയില്ലാതെ സിയാച്ചിൻ ബേസ് ക്യാമ്പിന് സമീപമുള്ള സിവിൽ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ഇനി യാത്ര ചെയ്യാമെന്ന് ലഡാക്കിലെ ടൂറിസം വകുപ്പ് അറിയിച്ചു. സിയാച്ചിൻ ബേസ് ക്യാമ്പിലെ 12,000 അടി മുതൽ 15,000 അടി വരെ ഉയരമുള്ള പ്രദേശമാണ് വിനോദസഞ്ചാരത്തിനായി തുറന്നു കൊടുത്തിരിക്കുന്നത്.
ഹിമാലയത്തിലെ കിഴക്കൻ കാരക്കോറം പർവതനിരകളുടെ അടിത്തട്ടിലാണ് സിയാച്ചിൻ ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. സിയാച്ചിൻ ഗ്ലേസിയർ മേഖലയിൽ വീരമൃത്യു വരിച്ച സൈനികർക്കുള്ള സ്മാരകമായും ബേസ് ക്യാമ്പ് പ്രവർത്തിക്കുന്നു.
Comments