തന്ത്രരത്‌നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് അന്തരിച്ചു; നഷ്ടമായത് ജാതിഭേദമില്ലാതെ തന്ത്രശാസ്ത്രത്തെ സാധാരണക്കാരിലേക്ക് എത്തിച്ച മനീഷിയെ
Wednesday, October 4 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

തന്ത്രരത്‌നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് അന്തരിച്ചു; നഷ്ടമായത് ജാതിഭേദമില്ലാതെ തന്ത്രശാസ്ത്രത്തെ സാധാരണക്കാരിലേക്ക് എത്തിച്ച മനീഷിയെ

Janam Web Desk by Janam Web Desk
May 31, 2023, 08:31 am IST
A A
FacebookTwitterWhatsAppTelegram

ആലുവ തന്ത്രവിദ്യാ പീഠം പ്രസിഡന്റും പ്രമുഖ താന്ത്രിക ആചാര്യനുമായ തന്ത്രരത്‌നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പട്ടാമ്പിയിലെ അഴകത്ത് മനയ്‌ക്കൽ അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തർജനത്തിന്റെയും ഏഴ് മക്കളിൽ നാലാമത്തെ മകനായി 1950-ലാണ് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് ജനിച്ചത്. പാരമ്പര്യ ഗുരുകുല വിദ്യാഭ്യാസത്തിനും ഔപചാരിക സ്‌ക്കൂൾ വിദ്യാഭ്യാസത്തിനും ശേഷം, 1972-ൽ ആരംഭിച്ച ആലുവയിലെ തന്ത്ര വിദ്യാപീഠം നടത്തിയ താന്ത്രിക് പഠന കോഴ്‌സിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. തുടർന്ന് അവിടെത്തന്നെ അദ്ധ്യാപകൻ. പിന്നീട് തുടർച്ചയായി തന്ത്രവിദ്യാ പീഠത്തിന്റെ അദ്ധ്യക്ഷൻ. സംസ്‌കൃതം, തന്ത്രം, വേദങ്ങൾ എന്നിവയിൽ അഗാധമായ പ്രാവീണ്യം നേടിയിട്ടുണ്ട്. കാഞ്ചി കാമകോടി പീഠത്തിൽ നിന്ന് സ്‌കോളർഷിപ്പ് ലഭിച്ച ആദ്യ വിദ്യാർത്ഥിയുമാണ് അദ്ദേഹം. ആലുവ തന്ത്രവിദ്യാ പീഠം സ്ഥാപകനും സാമൂഹ്യപരിഷ്‌കർത്താവും താന്ത്രിക ആചാര്യനുമായ മാധവ്ജിയുടെ നേരിട്ടുള്ള ശിഷ്യന്മാരിൽ ഒരാളാണ് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട്. കൽപ്പുഴ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ കീഴിലും അദ്ദേഹം തന്ത്രം അഭ്യസിച്ചിട്ടുണ്ട്. നിലവിൽ കേരളം, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ 350-ലധികം ക്ഷേത്രങ്ങളുടെ തന്ത്രിയാണ് അദ്ദേഹം.

ഹൈന്ദവ നവോത്ഥാനത്തിനായി ഒഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റേത്. 73 വർഷങ്ങൾ പിന്നിട്ട സമർപ്പിത ജീവിതത്തിൽ സമാജത്തിന്റെ വഴികാട്ടികൾക്കും വെളിച്ചമാകാൻ കഴിഞ്ഞ മഹാഗുരുവാണ് അദ്ദേഹം. ഹൈന്ദവ സമാജ നവീകരണത്തിന്റെ നാഴികക്കല്ലായ പാലിയം വിളംബരത്തെ പ്രാവർത്തികമാക്കുന്ന പ്രവർത്തന്നങ്ങളെ മുന്നിൽ നിന്ന് നയിച്ചതും. സ്വർഗ്ഗീയ മാധവ്ജിയുടെ നവോദ്ധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പ്രവർത്തിച്ചതും ഇദ്ദേഹമാണ്. ജന്മം അല്ല കർമ്മമാണ് ബ്രാഹ്‌മണ്യം എന്ന് സമൂഹത്തിന് പ്രവർത്തിച്ചു കാട്ടിക്കൊടുത്ത സാമൂഹ്യ പരിഷ് കർത്താവ് കൂടിയാണ് അദ്ദേഹം. ജനങ്ങളുടെ മനസ്സിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരികയും ജാതിഭേദമില്ലാതെ സാധാരണക്കാരിലേക്ക് തന്ത്രശാസ്ത്രം എത്തിക്കുകയും ചെയ്തു. അബ്രാഹ്‌മണർക്കും തന്ത്രിക മേഖലയിലേക്ക് കടന്നു വരുന്നതിന് വിപ്ലവകരമായ തുടക്കം കുറിച്ച് 1980ലെ അദ്വൈതാശ്രമത്തിലെ പൂജാ പഠന ശിബിരങ്ങൾക്ക് നേതൃത്വം നൽകി.

കാഞ്ചി കാമകോടിയിലെ ശങ്കരാചാര്യരുടെ ഗുരുവായൂർ സന്ദർശനത്തിൽ ബ്രാഹ്‌മണർക്കും ബ്രാഹ്‌മണേതരർക്കും പങ്കെടുക്കാവുന്ന ഒരു പൂജാ സമ്പ്രദായത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും. അതിനായി ശ്രീനാരായണ തന്ത്ര പരിഷത്ത് എന്ന സംഘടനയ്‌ക്ക് രൂപം നൽകുകയും ചെയ്തു. ബ്രാഹ്‌മണരല്ലാത്തവർക്ക് താന്ത്രവിദ്യ നൽകുന്ന ശ്രീനാരായണ തന്ത്ര പരിഷത്ത് എന്ന സംഘടന നിലവിൽ വന്നപ്പോൾ അതിന്റെ പ്രഥമ ആചാര്യനായി ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് ചുമതല ഏറ്റു. അതിലൂടെ അദ്ദേഹം ശ്രീനാരായണന്മാർക്ക് പരിശീലനവും മന്ത്രദീക്ഷയും നൽകി. ശബരിമല യുവതി പ്രവേശനം വിഷയത്തിൽ ഹൈന്ദവ സമാജത്തിന് ദിശാബോധം പകരാൻ തന്ത്രവിദ്യാ പീഠത്തിന്റെ ആഭിമുഖ്യത്തിൽ വിളിച്ചുചേർത്ത ആചാര്യ സംഗമത്തിൽ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. ശബരിമല യുവതി പ്രവേശനം വിഷയത്തിൽ ഹൈന്ദവ സമാജത്തിന് ദിശാബോധം പകരാൻ തന്ത്രവിദ്യാ പീഠത്തിന്റെ ആഭിമുഖ്യത്തിൽ വിളിച്ചുചേർത്ത ആചാര്യ സംഗമത്തിൽ അദ്ധ്യക്ഷനായിരുന്നു അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട്.

പൂജനീയ കാഞ്ചി ആചാര്യ സ്വാമികളിൽ നിന്നും ‘തന്ത്രരത്‌നം’ ബിരുദം. സ്വർഗീയ മാധവജിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ മാധവീയം പുരസ്‌കാരം. മംഗലാപുരം രാമനന്ദ ആശ്രമം ഏർപ്പെടുത്തിയ അഭിനവ ശങ്കരാചാര്യ പുരസ്‌കാരം. പുതുമന തന്ത്ര വിദ്യാലയത്തിന്റെ വേദവ്യാസ പുരസ്‌കാരം. ശ്രീശബരിമല ആലങ്ങാട്ടു യോഗം ഏർപ്പെടുത്തിയ തന്ത്രശാസ്ത്ര നിപുണ പുരസ്‌ക്കാരം
ഞാറക്കൽ ശ്രീവേദവ്യാസ വൈദിക സഭ ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്‌കാരം. കളമെഴുത്ത് പഠന ഗവേഷണ കേന്ദ്രത്തിന്റെ താന്ത്രികാചാര്യ പുരസ്‌കാരം. പാതിരികുന്നത് മന ട്രസ്റ്റീന്റെ നാഗകീർത്തി പുരസ്‌ക്കാരം. അത്താണി വീരഹനുമാൻ കോവിൽ ട്രസ്റ്റിന്റെ പ്രശസ്തിപത്രം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

2008-ൽ നവി മുംബൈയിൽ നടന്ന ശൈവ-വൈഷ്ണവ-ശാക്തേയ മഹായാഗത്തിന്റെ മുഖ്യപുരോഹിതനായിരുന്നു ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട്. 2007-ൽ കടവന്ത്രയിൽ നടന്ന ശ്രീലളിത മഹായാഗമായിരുന്നു അദ്ദേഹം നടത്തിയ മറ്റൊരു ശ്രദ്ധേയമായ യാഗം. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഋഷിതുല്യനായ താന്ത്രിക ആചാര്യനെയാണ് കേരളത്തിന് നഷ്ടമായത്. ഭാര്യ : നളിനി, മകൾ രമാദേവി. സംസ്ക്കാരം ഇന്ന്‌ വൈകിട്ട് 5.30ന്.

Tags: ObitAzhakath Sasthrasharmman Nampoothirippad
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വ്യാജ റേഷൻ കാർഡ് റാക്കറ്റിനെ പിടികൂടി: ഇർഫാൻ അലി, നൗഷാദ് റായ്, അഹമ്മദ് ഷെയ്ഖ് എന്നിവരെ അറസ്റ്റ് ചെയ്ത് എടിഎസ്

ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പ് ; അഭിഭാഷകൻ റയിസ് അറസ്റ്റിൽ

സ്വന്തം മതം വരുമ്പോൾ, ജലീലിനും ആരിഫിനും, ഷംസീറിനും ഒരേ അഭിപ്രായം; തട്ടം വിവാദത്തിൽ പ്രതികരിച്ച് പി. ശ്യാംരാജ്

സ്വന്തം മതം വരുമ്പോൾ, ജലീലിനും ആരിഫിനും, ഷംസീറിനും ഒരേ അഭിപ്രായം; തട്ടം വിവാദത്തിൽ പ്രതികരിച്ച് പി. ശ്യാംരാജ്

നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട; ഒളിപ്പിച്ചത് അടിവസ്ത്രത്തിലും മലദ്വാരത്തിനകത്തും, യുവതികൾ പിടിയിൽ

നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട; ഒളിപ്പിച്ചത് അടിവസ്ത്രത്തിലും മലദ്വാരത്തിനകത്തും, യുവതികൾ പിടിയിൽ

യാത്രക്കാരിൽ നിന്നും സ്വർണാഭരണങ്ങളും പണവും പിടിച്ച് പറിക്കും; രാത്രികാല മോഷണം പതിവാക്കിയ സംഘം പിടിയിൽ

യാത്രക്കാരിൽ നിന്നും സ്വർണാഭരണങ്ങളും പണവും പിടിച്ച് പറിക്കും; രാത്രികാല മോഷണം പതിവാക്കിയ സംഘം പിടിയിൽ

തട്ടം വിശ്വാസത്തിന്‍റെ ഭാഗമാണ് ; അത് മാറ്റുന്നത് പുരോഗതിയല്ല , അധോഗതിയാണെന്ന് സമസ്ത

തട്ടം വിശ്വാസത്തിന്‍റെ ഭാഗമാണ് ; അത് മാറ്റുന്നത് പുരോഗതിയല്ല , അധോഗതിയാണെന്ന് സമസ്ത

വാക്കുത്തർക്കം: മലയാറ്റൂർ കോടനാട് അമ്മാവൻ മരുമകനെ കുത്തി കൊന്നു

വാക്കുത്തർക്കം: മലയാറ്റൂർ കോടനാട് അമ്മാവൻ മരുമകനെ കുത്തി കൊന്നു

Load More

Latest News

പാകിസ്താനും ഫീൽഡിംഗും, ഒരിക്കലും അവസാനിക്കാത്ത പ്രണയകഥ; ട്രോളി ഇന്ത്യൻ താരം ശിഖർ ധവാൻ

പാകിസ്താനും ഫീൽഡിംഗും, ഒരിക്കലും അവസാനിക്കാത്ത പ്രണയകഥ; ട്രോളി ഇന്ത്യൻ താരം ശിഖർ ധവാൻ

മാദ്ധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് കോൺഗ്രസ് പ്രസംഗിക്കുന്നത് സാത്താൻ വേദം ഓതുന്നത് പോലെ: ഷെഹ്സാദ് പൂനവാല

മാദ്ധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് കോൺഗ്രസ് പ്രസംഗിക്കുന്നത് സാത്താൻ വേദം ഓതുന്നത് പോലെ: ഷെഹ്സാദ് പൂനവാല

ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നിൽ മൂന്ന് സുപ്രധാന കാരണങ്ങൾ: ഇസ്രോ പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ

ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നിൽ മൂന്ന് സുപ്രധാന കാരണങ്ങൾ: ഇസ്രോ പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ

ചാവേർ ആക്രമണം വർദ്ധിക്കുന്നു; ഭീകരതയിൽ ഭയന്ന് പാകിസ്താൻ; അഫ്ഗാനികളെ നാട് കടത്താൻ തീരുമാനം

ചാവേർ ആക്രമണം വർദ്ധിക്കുന്നു; ഭീകരതയിൽ ഭയന്ന് പാകിസ്താൻ; അഫ്ഗാനികളെ നാട് കടത്താൻ തീരുമാനം

‘സർപ്രൈസുകൾ’ അവസാനിക്കുന്നില്ല! വീണ്ടും ഞെട്ടിച്ച് ചന്ദ്രയാൻ-3; പുത്തൻ അപ്‌ഡേറ്റുമായി ഇസ്രോ

ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളിയായ ഭണ്ഡാര കമ്പനിക്ക് നന്ദി അറിയിച്ച് ഇസ്രോ

ബട്ട്‌ലറുടെ സ്വപ്‌ന ടീമിൽ ഇടം നേടാനാകാതെ കോഹ്ലിയും ബുമ്രയും; ഉൾപ്പെട്ടത് ഒരേയൊരു ഇന്ത്യൻ താരം

ബട്ട്‌ലറുടെ സ്വപ്‌ന ടീമിൽ ഇടം നേടാനാകാതെ കോഹ്ലിയും ബുമ്രയും; ഉൾപ്പെട്ടത് ഒരേയൊരു ഇന്ത്യൻ താരം

857 ബെര്‍ത്തുകൾ , ഓരോ കോച്ചിനും മിനി പാന്‍ട്രി സൗകര്യം : ഉടനെത്തും വന്ദേഭാരത് സ്ലീപ്പർ , ചിത്രങ്ങൾ പങ്ക് വച്ച് അശ്വിനി വൈഷ്ണവ്

857 ബെര്‍ത്തുകൾ , ഓരോ കോച്ചിനും മിനി പാന്‍ട്രി സൗകര്യം : ഉടനെത്തും വന്ദേഭാരത് സ്ലീപ്പർ , ചിത്രങ്ങൾ പങ്ക് വച്ച് അശ്വിനി വൈഷ്ണവ്

വെള്ളി സ്വർണമായ 10 സെക്കൻഡ്: ജപ്പാൻ താരത്തെ പിന്നിലാക്കിയ പരുൾ ചൗധരിയുടെ കുതിപ്പ്

വെള്ളി സ്വർണമായ 10 സെക്കൻഡ്: ജപ്പാൻ താരത്തെ പിന്നിലാക്കിയ പരുൾ ചൗധരിയുടെ കുതിപ്പ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies