ഭാരതീയ സംസ്ക്കാരത്തിന്റെ കളിത്തൊട്ടിലായ ഹിമാലയത്തിലേക്ക് പോകാൻ ആഗ്രഹിക്കാത്ത ഒരാളും ഉണ്ടാകുമെന്ന് തോന്നുന്നില്ല.പലപ്പോഴും യാത്രകൾ ക്ലിഷ്ടമാണെങ്കിലും ഒരിക്കൽ പോയവർ വീണ്ടും വീണ്ടും പോകുമെന്നത് ഒരത്ഭുതമാണ്. അത്തരം യാത്രകളിൽ പ്രധാനപ്പെട്ട ഒരു യാത്രയാണ് അമർനാഥ്. ഇപ്പോൾ അതിന്റെ ബുക്കിംഗ് സമയമാണ്.ജൂലൈ 1 മുതൽ ആഗസ്റ്റ് 31 വരെയാണ് യാത്ര.
ജമ്മു ശ്രീനഗറിലെ ഒരു ഗുഹാക്ഷേത്രമാണ് അമർനാഥ്.ശ്രീനഗറിൽ നിന്ന് 136 കി.മീ. വടക്കുകിഴക്കുഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് പ്രസിദ്ധമായ ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്ത റയിൽവേ സ്റ്റേഷൻ ജമ്മുവാണ്.വിമാനത്താവളം ശ്രീനഗറാണ്.
മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത. ഇതിനെ ഹിമലിംഗം എന്നാണ് പറയുന്നത്. ഗുഹയിൽ ജലം ഇറ്റു വീണ് ഉറഞ്ഞ് ശിവലിംഗത്തിന്റെ രൂപത്തിൽ കാണപ്പെടുന്നു. വേനൽക്കാലത്ത് ഈ മഞ്ഞുരുകി ലിംഗം അപ്രത്യക്ഷമാകാറുമുണ്ട്. 400 വർഷം മുമ്പാണ് ഈ ഗുഹയും ലിംഗവും ശ്രദ്ധയിൽപ്പെടുകയും ആരാധനനടത്താനാരംഭിക്കുകയും ചെയ്തത്.
ശിവന്റെ ജടാമുടിയിൽനിന്നും വീണ വെള്ളത്തിന്റെ തുള്ളികൾ അഞ്ച് നദികളായി രൂപമെടുത്ത് പഞ്ചധരണി എന്ന് പേർ നേടി. പഞ്ചധരണിയിൽ നിന്നും എട്ട് കിലോമീറ്റർ അമർനാഥ് ഹിമലിംഗക്ഷേത്രം സ്ഥിതി ചെയ്യുന്നതു. 12729 അടി ഉയരമുള്ള ഗിരിശൃംഗമാണ് അമർനാഥ്. അമർനാഥ് ഗുഹയ്‌ക്ക് നൂറടി ഉയരവും നൂറ്റി അമ്പത് അടി ആഴവുമുണ്ട്.
ഇവിടെ ഹിമലിംഗമായ ഈശ്വരൻ തെക്കോട്ട് അഭിമുഖമായി ദർശനം നൽകുന്നത് സവിശേഷതയാണ്. ഇവിടെ ഭക്തർ നൽകുന്ന കാണിക്കയുടേയും വഴിപാടിന്റെയും ഒരു ഓഹരി ഹിമലിംഗം കണ്ടെത്തിയ മുസ്ലിംകളുടെ സന്തതി പരമ്പരകൾക്ക് നൽകപ്പെടുന്നു. അതിന് പ്രത്യുപകാരമായി മുസ്ലിം സഹോദരങ്ങൾ, ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് പഹൽഗാം മുതൽ അമർനാഥ് വരെയുള്ള റോഡ് പുനർനിർമ്മാണം ചെയ്തു വരുന്നു. മതസൗഹാർദ്ദത്തിന്റെ മാതൃകാസ്ഥാനമായി അമർനാഥ് ഹിമലിംഗക്ഷേത്രം യശസ്സുയർത്തി നിൽക്കുന്നു.
ഐതിഹ്യം.
ശിവന്റെ തലയിലെ ചന്ദ്രക്കല പിഴിഞ്ഞ് എടുത്ത അമൃതംകൊണ്ട് ശിവൻ ദേവൻമാരെ അമർത്ത്യർ ആക്കി എന്നാണ് ഐതിഹ്യം. ഈ ദേവൻമാരുടെ അപേക്ഷപ്രകാരം ശിവൻ ഹിമലിംഗമായി അവിടെ പാർപ്പ് ഉറപ്പിച്ചു എന്നും ദേവൻമാരെ ‘അമർത്ത്യ’രാക്കിയതുകൊണ്ടാണ് ശിവന് ‘അമർനാഥ്’ എന്ന് പേരുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. മുകളിൽ നിന്ന് തുടർച്ചയായി വീണുകൊണ്ടിരിക്കുന്ന വെള്ളം ഉറഞ്ഞാണ് ശിവലിംഗത്തിന്റെ രൂപം ഉണ്ടായത്. ഈ ഗുഹാക്ഷേത്രത്തിനു ചുറ്റും ഉയർന്ന മലകളുണ്ട്. ഉഷ്ണകാലത്തുപോലും അവയുടെ കൊടുമുടികൾ മഞ്ഞുകൊണ്ടുമൂടപ്പെട്ടിരിക്കും. അമർനാഥ്ഗുഹാക്ഷേത്രം മനുഷ്യനിർമിതമല്ല; പ്രകൃതിയുടെ സംഭാവനയാണ്.
വെളുത്ത പക്ഷത്തിലെ ആദ്യദിവസങ്ങളിൽ ഹിമക്കട്ടകൾ ശിവലിംഗത്തിന്റെ രൂപം പ്രാപിക്കുമെന്നും പൗർണമി ദിവസം ശിവലിംഗം പൂർണരൂപത്തിൽ എത്തുമെന്നുമാണ് വിശ്വാസം. കൃഷ്ണപക്ഷത്തിലെ ആദ്യദിവസം മുതൽ മഞ്ഞ് ഉരുകിത്തുടങ്ങുകയും അമാവാസിദിനത്തിൽ ശിവലിംഗം അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഓരോ മാസത്തിലും ഈ പ്രക്രിയ ആവർത്തിക്കുന്നു.
ശ്രാവണമാസത്തിലെ പൗർണമിനാളിൽ ശിവൻ ഈ ഗുഹയിൽ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതിഹ്യം. അതുകൊണ്ട് ആ പ്രത്യേക ദിവസം ഈ ക്ഷേത്രം സന്ദർശിക്കുന്നത് കൂടുതൽ പുണ്യമാണെന്ന് കരുതപ്പെടുന്നു. ശ്രാവണമാസം കഴിഞ്ഞാൽ ഉടനെ മഞ്ഞുകാലമാകും. അതുകൊണ്ട് ക്ഷേത്രം സന്ദർശിക്കുന്നതിന് ഏറ്റവും സൗകര്യപ്രദമായ കാലം ശ്രാവണമാസമാണ്.
എല്ലാവർഷവും ശ്രാവണമാസത്തിലെ ശുക്ളപക്ഷത്തിലെ അഞ്ചാംദിവസം, കാശ്മീരിലെ ശാരദാപീഠത്തിലെ ശ്രീ ശങ്കരാചാര്യരുടെ നേതൃത്വത്തിൽ, ശ്രീനഗറിൽ നിന്ന് ഒരു ഭക്തസംഘം പുറപ്പെടുക പതിവാണ്. ഇന്ത്യയുടെ നാനാഭാഗത്തുംനിന്ന് ഭക്തന്മാർ ഈ സംഘത്തിൽ എത്താറുണ്ട്. ഈ തീർഥാടകരുടെ സൗകര്യത്തിനായി എല്ലാവിധ ഏർപ്പാടുകളും കാശ്മീർ ഗവണ്മെന്റ് നല്കിവരുന്നു.
അമർനാഥ്ഗുഹാക്ഷേത്രത്തിന് 150 അടി ഉയരവും 90 അടി വീതിയും ഉണ്ട്. ഈ ഗുഹയുടെ ഭിത്തികൾ ചുണ്ണാമ്പുകല്ലുകൊണ്ടുള്ളവയാണ്. ഗുഹയുടെ മുകളിൽ ഒരു ചെറിയ സ്ഥലം ഒഴികെ എല്ലായിടത്തും ചോർച്ച ഉണ്ട്. വടക്കു ഭാഗത്തെ ഭിത്തിയിൽ ഉള്ള രണ്ടു ദ്വാരങ്ങളിൽ നിന്ന് തുടർച്ചയായി വെള്ളം വീണുകൊണ്ടിരിക്കും. ഈ വെള്ളം പെട്ടെന്ന് ശിവലിംഗത്തിന്റെ ആകൃതിയിൽ ഹിമമായിത്തീരുകയും ചെയ്യുന്നു. ഈ ശിവലിംഗത്തിന്റെ ഇടതുഭാഗത്ത് ഗണേശന്റേയും വലതുഭാഗത്ത് പാർവതിയുടെയും ഭൈരവന്റെയും ഹിമവിഗ്രഹങ്ങൾ കാണാം. ഈ ഗുഹയുടെ മുഖം തെക്കോട്ടായതുകൊണ്ട് സൂര്യരശ്മി ഒരുകാലത്തും ശിവലിംഗത്തിൽ തട്ടുകയില്ല. അതുകൊണ്ട് വേനൽക്കാലത്തുപോലും അതിലെ മഞ്ഞ് ഉരുകുകയില്ല. ഈ ഗുഹയ്‌ക്കടുത്തുള്ള അമരാവതി എന്ന മലയിലെ വെളുത്ത ചെളി ശരീരത്ത് പുരട്ടുന്നത് മംഗളകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.
അമർനാഥ് ഗുഹാക്ഷേത്രത്തിനകത്തായി മറ്റൊരു ചെറിയ ഗുഹയുണ്ട്. ഈ ഗുഹയ്‌ക്കകത്തുനിന്നെടുക്കുന്ന ഒരുതരം വെളുത്ത പൊടി അമർനാഥിലെ വിഭൂതിയായി ഭക്തൻമാർക്ക് നല്കുന്നതിനുള്ള അവകാശം ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങൾക്കാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
ഈ വെളുത്തപൊടി കാൽസിയം സൾഫേറ്റിന്റേയും കാൽസിയംക്ളോറൈഡിന്റേയും ഒരു മിശ്രിതമാണ്. അമർനാഥ് ഗുഹയുടെ പടിഞ്ഞാറു വശത്തുകൂടി ഒഴുകുന്ന അമരഗംഗ എന്ന പുഴയിലാണ് ഭക്തൻമാർ സ്നാനം ചെയ്യുന്നത്. ഇതിന്റെ കരയിലുള്ള വെളുത്ത ഒരു പദാർഥം തീർത്ഥാടകർ സ്നാനത്തിനുശേഷം ശരീരത്ത് പൂശാൻ ഉപയോഗിക്കുന്നു. പുഴയിൽ കുളിച്ചശേഷം ഈ പൊടി പൂശുന്നതുകൊണ്ട് കൊടിയ തണുപ്പിൽനിന്ന് അവർക്ക് രക്ഷകിട്ടുന്നു.
ഇവിടെ കണ്ടുവരുന്ന പ്രാവുകളെ തീർഥാടകർ ശിവനും പാർവതിയുമായിട്ടാണ് കണക്കാക്കുന്നത്. (മറ്റു പക്ഷികളൊന്നും കാണപ്പെടാത്ത കൊടും തണുപ്പിലും രണ്ടു പ്രാവുകൾ അവിടെയുള്ളത് ഒരു അത്ഭുതമാണ്.)ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങളാണ് അമർനാഥ് ക്ഷേത്രത്തിലെ വഴിപാടുകളുടെ മൂന്നിലൊരുഭാഗത്തിന് അവകാശികൾ. അമർനാഥിലേക്കുള്ള വഴി വെട്ടിത്തെളിച്ച് സുഗമമാക്കിയെടുക്കുന്നതിന് ബത്കൂതിലെ ഇസ്ലാംമതക്കാർ ചെയ്ത പ്രയത്നങ്ങൾക്കു പ്രതിഫലമായിട്ടാണ് ഈ അവകാശങ്ങൾ അവർക്ക് നല്കിയതെന്ന് പറയപ്പെടുന്നു.
യാത്രയിൽ പങ്കെടുക്കുവാൻ എന്തു ചെയ്യണം?
അമർനാഥ് യാത്ര സൈറ്റ് https://jksasb.nic.in/ തുറക്കുമ്പോൾ Shri Amarnathji Shrine Board ഇതാണ് ആദ്യം വരുക. ഇതിൽ കയറി ഓൺലൈൻ സർവ്വീസ് ക്ലിക്ക് ചെയ്യുക.ശേഷം Register ക്ലിക്കു ചെയ്യുക.Steps to follow എന്നു കാണും ഇത് താഴേക്ക് scroll ചെയ്യുക.I agree ക്ലിക്ക് ചെയ്ത ശേഷം Register ക്ലിക്കു ചെയ്യുക.യാത്ര രജിസ്ട്രേഷൻ എന്ന വിൻഡോ വരും.ഇതിൽ നമ്മുടെ വിവരങ്ങൾ കൊടുക്കുക.ആദ്യം യാത്രാ റൂട്ട് തെരഞ്ഞെടുക്കാം.
Baltal ,Pahalgam എന്നു കാണാം.
(ഞാൻ പോയപ്പോൾ പഹൽഗാം തെരഞ്ഞെടുത്തു.(പെർമിറ്റ് കിട്ടുമ്പോൾ ചന്ദൻ വാരി എന്നായിരിക്കും പ്രിൻ്റ് ചെയ്യുക.)അതു വഴി കയറി ദർശനം കഴിഞ്ഞ് ബാൽതാൽ വഴിയാണ് 2014-ൽ തിരിച്ചിറങ്ങിയത്.
അടുത്തത് പേര്?ആധാറിലെപ്പോലെ കൊടുക്കുക.പിതാവിന്റെ/ ഭർത്താവിന്റെ പേര്,Male/Female ,ജനനത്തീയതി സെലക്റ്റ് ചെയ്ത് കൊടുക്കണം.മൊബൈൽ നമ്പർ,രണ്ടാമതൊരു നമ്പർ കൂടി വേണം.ഇമെയിൽ ഐഡി കൊടുക്കണം.ഇനി തെറ്റു കൂടാതെ ആധാർ നമ്പർ കൊടുക്കണം.ശേഷം സംസ്ഥാനം തെരഞ്ഞെടുക്കാം.ശേഷം ജില്ല. ഒരു ബന്ധുവിന്റെ പേര് കൊടുക്കണം.അവരുമായുള്ള ബന്ധം.
Father
Husband
Mother
Son
wife
Brother
sister
സെലക്ട് ചെയ്യുക.
Blood Group
വിലാസം കൊടുക്കുക.
കുത്ത് കോമ കൊടുക്കുന്നതിനു പകരം
/ ചിഹ്നം കൊടുക്കണം.
അടുത്തത് മെഡിക്കൽ details
സംസ്ഥാനം
നമ്മൾ കണ്ട ഡോക്ടർ ജോലിയെടുക്കുന്ന ജില്ല
ഹോസ്പിറ്റൽ
ഡോക്ടറുടെ പേര്.
അത് സെലക്ട് ചെയ്യണം.
ഫോട്ടോ jpg -യിൽ കൊടുക്കണം
മെഡിക്കൽ സർട്ടിഫിക്കറ്റ് pdf – ൽ കൊടുക്കണം.
മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ തീയതി കൊടുക്കണം.
താഴെക്കാണുന്ന Text type ചെയ്യണം.
I agree കൊടുക്കണം.
Submit ചെയ്യാം.
അപ്പോൾ ഒരു മെസേജ് ഫോണിൽ വരും.
ആ നമ്പർ വച്ച് പിന്നീട് application track ചെയ്യാം.
യാത്ര കിട്ടിയാൽ വീണ്ടും മെസേജ് വരും.
അപ്പോൾ ഡൗൺലോഡ് എന്ന ഓപ്ഷനിൽ കയറി Download Permit എന്ന ഓപ്ഷൻ കൊടുക്കുക. ഫീസ് അടയ്‌ക്കാനുള്ള ഓപ്ഷൻ വരും.
220 രൂപ ഓൺലൈൻ ആയി അടയ്‌ക്കാം.
പെർമിറ്റ് ഡൗൺലോഡ് ചെയ്യാം.
ശുഭം
ഇനി ട്രെയിനിനോ/ ഫ്ലൈറ്റിനോ ടിക്കറ്റ് ബുക്കു ചെയ്യാം.
യാത്രയ്‌ക്കു വേണ്ട സാങ്കേതിക സഹായം ചെയ്തു തരുന്നതിന് ബന്ധപ്പെടുക.
യോഗാചാര്യ സജീവ് പഞ്ച കൈലാസി.
9961609128
Comments