തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇനിമുതൽ മധ്യവേനലവധി ഏപ്രിൽ ആറിനാരംഭിക്കും. സ്കൂളുകളിലെ മധ്യവേനലവധി ഏപ്രിൽ ആറിനായിരിക്കും ആരംഭിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. നിലവിൽ ഏപ്രിൽ ഒന്നിനാണ് അവധി ആരംഭിക്കുന്നത്. 210 ദിവസം പഠനത്തിനുവേണ്ടി കിട്ടാനാണ് അവധി ദിവസങ്ങളിൽ മാറ്റം വരുത്തിയത്. ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തലസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കൂടാതെ അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനായി വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി ഈയാഴ്ച കൂടും. അധ്യാപകരുടെ കുറവുണ്ടെങ്കിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കാനും ഉത്തരവുണ്ട്. പ്ലാൻ ഫണ്ടും, ഇതര ഫണ്ടുകളും പ്രയോജനപ്പെടുത്തി 1500 കോടി രൂപ ചെലവിൽ 1300ഓളം സ്കൂളുകൾക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കാനായി. 8 മുതൽ 12 വരെയുള്ള 45,000 ക്ലാസ് മുറികൾ സാങ്കേതികവിദ്യാ സൗകര്യങ്ങളുള്ളതാക്കി. മുഴുവൻ പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിലും കംപ്യൂട്ടർ ലാബുകളും സജ്ജമാക്കിയതായി മന്ത്രി പറഞ്ഞു.
Comments