തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദത്തിനും ചക്രവാതച്ചുഴിയ്ക്കും സാധ്യതയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അഞ്ച് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് അധികൃതർ അറിയിച്ചു. ജൂൺ അഞ്ചോടെ തെക്ക് കിഴക്കൻ അറബിക്കടലിലാണ് ചക്രവാതച്ചുഴി രൂപപ്പെടുന്നത്. ഇത് രൂപപ്പെട്ട് കഴിഞ്ഞാൽ തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ സഞ്ചാരപാത അടിസ്ഥാനമാക്കിയായിരിക്കും കേരളത്തിൽ വരും ദിവസങ്ങളിൽ മഴ പെയ്യുക.
Comments