സപ്താബ്ധി മാഹാത്മ്യം-ഹാലാസ്യ മാഹാത്മ്യം 9
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

സപ്താബ്ധി മാഹാത്മ്യം-ഹാലാസ്യ മാഹാത്മ്യം 9

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 05:16 pm IST
FacebookTwitterWhatsAppTelegram

പത്‌നിയായ തടാതകാദേവിയുടെ ആഗ്രഹം സഫലീകരിക്കുവാന്‍ സുന്ദരേശ്വന്‍ ഏഴ് സമുദ്രങ്ങളെ മധുരയില്‍ വരുത്തിയ ലീലയാണ് ഒന്‍പതാമത്തെ ലീല .
സുന്ദരേശന്‍ പാണ്ഡ്യരാജാവായി രാജ്യം ഭരിച്ചപ്പോള്‍ ആ പ്രദേശം ഐശ്വര്യസമൃദ്ധമായി ഭവിച്ചു.ആധിയും വ്യധിയും [മനോദുഖവും രോഗവും] ദാരിദ്രവും പുത്രദുഖവും അപമൃത്യുവും അവിടെ ഉണ്ടായില്ല.എല്ലാ വിഭാഗക്കാരും സ്വധര്‍മ്മാനുഷ്ടാനങ്ങളില്‍ ശ്രദ്ധിച്ചുകൊണ്ട് ജീവിതം നയിച്ചു.ഭ ക്തപ്രിയനായ ഭഗവാന്റെ സാന്നിധ്യം കൊണ്ട് ഹാലാസ്യം ശിവലോകം പോലെ ആയി.

രാജോചിതമായ വേഷഭൂഷാദികള്‍ ധരിച്ച് പാണ്ഡ്യരാജേശ്വരനായി സിംഹാസനത്തിലിരുന്ന് സുന്ദരേശ്വരന്‍ രാജ്യം ഭരിച്ചു. അക്കാലത്ത് മഹര്‍ഷിമാര്‍ ഭഗവാനെ ദര്‍ശിക്കുവാന്‍ അവിടെ ആഗതരാകാറുണ്ട്.അവര്‍ പറയുന്ന പുരാണകഥകള്‍ ശ്രവിച്ച് തടാതകാദേവിയുടെ മാതാവായ കാഞ്ചനമാലയും ജീവിതം നയിച്ചു.ഒരു ദിവസം അവിടെ സന്നിഹിതനായ ഗൗതമ മഹര്‍ഷിയോട് കാഞ്ചനമാല ഉത്തമധര്‍മ്മങ്ങള്‍ ഏതെല്ലാമാണെന്ന് ചോദിച്ചു.അപ്പോള്‍ അദ്ദേഹം മൂന്ന് ധര്‍മ്മങ്ങളെ ക്കുറിച്ച് പറഞ്ഞു.മാനസികം,വാചികം,കായികം എന്നിവയാണ് അവ.സകല ജീവജാലങ്ങളോടുമുള്ള ദയ,സത്യം ,ധര്‍മ്മചിന്ത ,ക്ഷമ,സന്തോഷം,ധ്യാനം ,ആര്‍ജ്ജവം [വക്രബുദ്ധിയില്ലായ്മ], ഇന്ദ്രയനിഗ്രഹം[മനോനിയന്ത്രണം] എന്നിവയാണ് .മാനസധര്‍മ്മങ്ങള്‍.പലതരത്തിലുള്ള സ്തുതികളും മന്ത്രങ്ങളും ജപിക്കുന്നത് വാചികധര്‍മ്മം.

എല്ലാ സുഖങ്ങളും മോക്ഷവും നല്‍കുന്ന പഞ്ചാക്ഷരമന്ത്രജപം [നമ:ശിവായ ] അത്യുത്തമവും ദുരിതങ്ങളെ നശിപ്പിക്കുന്നതും ആണ്. ശിവലിംഗാഭിഷേകം,പ്രദക്ഷിണം ,പൂജ ,നമസ്‌കാരം ,പൂജാപുഷ്പങ്ങള്‍ ശേഖരിക്കല്‍ ,ക്ഷേത്രം ശുചീകരിക്കല്‍, തീര്‍ത്ഥയാത്രകള്‍ തുടങ്ങിയവയാണ് കായികധര്‍മ്മങ്ങള്‍.

സമുദ്രസ്‌നാനം ചെയ്താല്‍ എല്ലാ തീര്‍ത്ഥങ്ങളിലും സ്‌നാനം ചെയ്ത പുണ്യം ലഭിക്കും .ഭൂമിയിലുള്ള സകല തീര്‍ത്ഥങ്ങളും സമുദ്രത്തില്‍ ലയിക്കുന്നതുകൊണ്ട് സമുദ്രസ്‌നാനം അത്യന്തം പുണ്യപ്രദമാണ്.ഇത്രയും കാര്യങ്ങള്‍ ഗൗതമ മഹര്‍ഷിയില്‍ നിന്ന് അറിഞ്ഞപ്പോള്‍ കാഞ്ചനമാലയ്‌ക്ക് സമുദ്രസ്‌നാനം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായി .ഈ ആഗ്രഹം പുത്രിയായ തടാതകയോട് പറഞ്ഞു.ദേവി അമ്മയുടെ ആഗ്രഹം പതിയെ അറിയിച്ചു.മാതാവ് സാഗരസ്‌നാനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സപ്തസാഗരങ്ങളേയും വരുത്താമെന്നും ആഗ്രഹം സാധിപ്പിക്കാമെന്നും സുന്ദരേശ്വന്‍ അരുളി.

ശങ്കരഭഗവാന്‍ സ്വന്തം ശക്തിയാല്‍ സമുദ്രങ്ങളെ വിളിച്ചപ്പോള്‍ അവ അവിടെ വന്നുചേര്‍ന്നു. ഏഴുസമുദ്രങ്ങള്‍ മധുരയില്‍ എത്തിയപ്പോള്‍ ജനങ്ങള്‍ ആശ്ചര്യഭരിതയായി .സപ്തസമുദ്രങ്ങളുടെയും സാന്നിധ്യം ഭഗവാന്റെ ക്ഷേത്രത്തിന് മുമ്പില്‍ വിളങ്ങുന്ന ജലാശയത്തിലുണ്ട്. ആ പുണ്യ സരസ്സിന് ‘സപ്താബ്ധി’ എന്ന നാമവും സിദ്ധിച്ചു.ഈ സരസ്സില്‍ സ്‌നാനം ചെയ്താല്‍ സകല ദുരിതങ്ങളും നശിക്കുകയും ആഗ്രഹങ്ങള്‍ സാധിക്കുകയും ചെയ്യും.അവിടെ തര്‍പ്പണം ചെയ്യുന്നവര്‍ക്ക് പിതൃക്കളുടെ തൃപ്തി കൊണ്ടുണ്ടാകുന്ന അനുഗ്രഹവും സിദ്ധിക്കും .

അടുത്ത ഹാലാസ്യ ലീല 10 : മലയധ്വജാനയനം
അവലംബം – ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലാസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും

https://janamtv.com/tag/halasya-mahatmyam/

കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .

ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

Tags: Halasya Mahatmyam
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies