തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ പ്രകൃതി വിരുദ്ധ പീഢനം. തിരുവനന്തപുരം ശാസ്തമംഗലത്താണ് സംഭവം. കുട്ടികൾക്ക് ലഹരി നൽകിയാണ് പീഡിപ്പിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. പ്ലസ് 2വിനും പ്ലസ് 1നും പഠിക്കുന്ന വിദ്യാർത്ഥികളെയാണ് പീഡിപ്പിച്ചത്. പീഡന വിവരം പോലീസിൽ അറിയിച്ച് പരാതി നൽകിയതിനെ തുടർന്ന് അക്രമികൾ വീട് കയറി മർദ്ദിക്കുകയും നിരന്തരം ഭീഷണിപെടുത്തുകയും ചെയ്യുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. വീട് കറി ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്ത വിവരം മ്യൂസിയം പോലീസിൽ അറിയിച്ചു. എന്നാൽ പോലീസ് കേസെടുക്കുന്നില്ലെന്നും ബന്ധുക്കൾക്ക് പരാതിയുണ്ട്.
Comments