ഇസ്ലാമബാദ്: പാകിസ്താനിൽ പ്രവാചക നിന്ദ ആരോപിച്ച് ക്രിസ്ത്യൻ യുവാവിന് വധശിക്ഷ. പത്തൊൻപത് വയസുകാരനായ നോമൻ മസിഹിനെയാണ്് വധശിക്ഷയ്ക്ക് വിധിച്ചത്. ലാഹോറിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ഇസ്ലാമി കോളനി ബഹവൽപൂരിലെ താമസക്കാരനാണ് ശിക്ഷിക്കപ്പെട്ട നോമാൻ മസിഹ്. ഇസ്ലാമതത്തിലെ മനുഷ്യത്വ രഹിതമായ ശരിയത് നിയമങ്ങൾ ചർച്ച ചെയ്യുന്ന വാട്ട്സ്അപ്പ് ഗ്രൂപ്പ് രൂപീകരിച്ചു എന്നാതാണ് യുവാവിനെതിരായ കുറ്റമായി കണ്ടെത്തിയത്.
ബാഗദൂൽ ജദീപ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉപയോഗിച്ചു എന്നതാണ് യുവാവിനെതിരെ ചുമത്തിയ പ്രധാന കുറ്റം. വാക്കുകൾ കൊണ്ടോ, എഴുത്തു കൊണ്ടോ, പ്രത്യക്ഷമായ പരോക്ഷമായോ മുഹമ്മദ് നബിയുടെ വിശുദ്ധനാമത്തെ അശുദ്ധമാക്കുന്നവൻ മരണശിക്ഷയ്ക്ക് വിധേയരാകുമെന്നയിരുന്നു വധശിക്ഷ വിധിച്ച് കൊണ്ട് കോടതി പറഞ്ഞത്. വധശിക്ഷയ്ക്ക് പുറമേ പ്രതിക്ക് 20,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം തടവ് കൂടി അനുഭവിക്കണം.
കഴിഞ്ഞ മാസം, പാകിസ്താൻ പ്രവിശ്യയായ പഞ്ചാബിൽ രണ്ട് പേരെ മതനിന്ദ ആരോപിച്ച് ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. ആരിഫ്വാല നഗരത്തിലെ ഒരു സ്കൂളിൽ ജോലി ചെയ്തിരുന്ന നിരക്ഷരകരായ ക്രിസ്ത്യൻ സ്ത്രീ മുസറത്ത് ബീബിയെയും മുഹമ്മദ് സർമന്ദ് എന്ന് യുവാവിനേയുമാണ് ഖുർആനെ അവഹേളിച്ചതായി ആരോപിച്ച് കസ്റ്റഡിയിലെടുത്തത്. സ്കൂൾ ഗോഡൗണിലെ അലമാര വൃത്തിയാക്കുമ്പോൾ ലഭിച്ച ഉപയോഗശൂന്യമായ പേപ്പറുകൾക്കിടയിൽ ഖുർആനിന്റെ പേജുകൾ തിരിച്ചറിഞ്ഞില്ലെന്ന കുറ്റമാണ് നിരക്ഷകരായ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
പാകിസ്താനിൽ മതനിന്ദ ആരോപിച്ച് ആളുകളെ ജനക്കൂട്ടം തല്ലിക്കൊല്ലുന്ന സംഭവങ്ങൾ വർദ്ധിച്ച് വരുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രവാചക നിന്ദ ആരോപിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതും പതിവാണ്. 1991-ലാണ് മതനിന്ദ കടുത്ത ശിക്ഷയർഹിക്കുന്ന കുറ്റമായി പാകിസ്താൻ കോടതി വിധിച്ചത്.
Comments