കാസർകോട്: എമർജൻസി ലൈറ്റിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചയാൾ കാസർകോട് പുതിയകോട്ടയിൽ പിടിയിൽ. അസ്കർ നിസാർ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ പുതിയകോട്ടയിൽ നടന്ന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
സംശയാസ്പദമായി കണ്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ എമർജൻസി ലൈറ്റിനുള്ളിൽ ഈയം പൂശി ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു. 858 ഗ്രാം സ്വർണമാണ് പ്രതിയിൽ നിന്നും പിടികൂടിയത്. കണ്ണൂർ എയർപോർട്ടിൽ നിന്ന് ചിത്താരിയിലേക്ക് വരികയായിരുന്നു ഇയാൾ. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈനിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
Comments