തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിനെ പ്രശംസിച്ച മന്ത്രി വി ശിവൻ കുട്ടിയ്ക്ക് പരിഹാസം . കേരളത്തിലെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയിൽ ഒന്നാമതെത്തി യൂണിവേഴ്സിറ്റി കോളേജെന്ന് പറഞ്ഞാണ് ശിവൻ കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് .
‘ അവഹേളിക്കും തോറും റാങ്കടിക്കും.. ഇത് യൂണിവേഴ്സിറ്റി കോളേജ് ‘ എന്ന കുറിപ്പിനൊപ്പമാണ് ശിവൻ കുട്ടി എസ് എഫ് ഐയുടെ കൊടി പറക്കുന്ന യൂണിവേഴ്സിറ്റി കോളേജിന്റ് ചിത്രം പങ്ക് വച്ചത് . പരീക്ഷ എഴുതാതെ തന്നെ പാസായ എസ് എഫ് ഐ നേതാവിനെ ട്രോളാൻ ഉള്ള പോസ്റ്റാണിതെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.
പരീക്ഷ പോലും എഴുതാതെ ജയിപ്പിക്കുമെങ്കിൽ ഇതല്ല ഇതിനപ്പുറം വരുമെന്നും , പരിസരത്തു കൂടി പോയാൽ മതി ജയം ഉറപ്പെന്നുമാണ് ചില കമന്റുകൾ . പരീക്ഷ എഴുതാൻ പറ്റില്ലെന്നും ഒരു ബിരുദം എടുക്കാനുണ്ടോ സഖാവേയെന്നും ചിലർ ചോദിക്കുന്നുണ്ട് .
Comments