പട്‌ന: ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ വിരാട് രാമായണ്‍ മന്ദിറിന്റെ നിർമ്മാണം ബീഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ ജൂൺ 20 മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൈത്വാലിയ-ബഹുവാര പഞ്ചായത്തിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം നടക്കുന്നത്.
കംബോഡിയയിലെ 215 അടി ഉയരമുള്ള, പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിത അങ്കോർ വാട്ട് ക്ഷേത്ര സമുച്ചയത്തിനേക്കാൾ ഉയരത്തിലാണ് വിരാട് രാമായൺ ക്ഷേത്രം പണികഴിപ്പിക്കുന്നത്. സമുച്ചയത്തിൽ 18 ക്ഷേത്രങ്ങളുമുണ്ടാകും. ഇവിടത്തെ ശിവ ക്ഷേത്രത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗവും സ്ഥാപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
2025 അവസാനത്തോടെ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.















