ന്യുഡൽഹി: മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഓർത്ത് വിതുമ്പി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നഗരത്തിലെ ഒരു സ്കൂളിന്റെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം സിസോദിയയെ പറ്റി പറഞ്ഞ് വിതുമ്പിയത്. തുടർന്ന് അദ്ദേഹം സിസോദിയയെ കുറിച്ച് വികാരാധീനനായി സംസാരിക്കുകയായിരുന്നു. ഡൽഹിയിലെ സ്കൂൾ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം സിസോദിയയുടെ സ്വപ്നമാണ് കെജ്രിവാൾ പറഞ്ഞു.
ഡൽഹിയിലെ വിദ്യാഭ്യാസ മേഖലയിലുണ്ടായ വിപ്ലവം ഇല്ലാതാകണമെന്ന് അവർ ആഗ്രഹിക്കുന്നു. എന്നാൽ അത് ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് കെജ്രിവാൾ പറഞ്ഞു. സിസോദിയയെ അവർ ജയിലിലടച്ചു. കെട്ടിച്ചമച്ച ആരോപണങ്ങളാണ് എല്ലാം ഇത്രയും നല്ല മനുഷ്യനെ അവർ കള്ളക്കേസുകൾ ചുമത്തി ജയിലിലടച്ചു. ഓരോ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ കെജ്രിവാൾ തന്റെ മന്ത്രിമാരെ അറസ്റ്റ് ചെയ്തുകൊണ്ട് ആ വിപ്ലവം തടയാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ചു.
ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ മുൻ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്നു. ഡൽഹി മദ്യനയ കേസിൽ പ്രതി ചേർക്കപ്പെട്ട് അദ്ദേഹത്തെ എക്സൈസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിനെ തുടർന്ന് മാർച്ചിൽ രാജിവെക്കുന്നത് വരെ സിസോദിയ ഡൽഹി വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
Comments