ഉത്തരേന്ത്യയിലെ ആദ്യ തിരുപ്പതി ബാലാജി ക്ഷേത്രം ജമ്മു കശ്മീരിൽ തുറന്നു ; പ്രതിഷ്ഠിച്ചത് എട്ട് അടി ഉയരത്തിലുള്ള വെങ്കിടേശ്വര വിഗ്രഹം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരേന്ത്യയിലെ ആദ്യ തിരുപ്പതി ബാലാജി ക്ഷേത്രം ജമ്മു കശ്മീരിൽ തുറന്നു ; പ്രതിഷ്ഠിച്ചത് എട്ട് അടി ഉയരത്തിലുള്ള വെങ്കിടേശ്വര വിഗ്രഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2023, 04:31 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : ഉത്തരേന്ത്യയിലെ ആദ്യ തിരുപ്പതി ബാലാജി ക്ഷേത്രം ജമ്മു കശ്മീരിൽ തുറന്നു .കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും ചേർന്നാണ് ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകിയത്. കേന്ദ്രമന്ത്രി ജി കൃഷ്ണ റെഡ്ഡിയും മറ്റ് നേതാക്കളും ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

62 ഏക്കർ സ്ഥലത്താണ് 25 കോടി രൂപ ചെലവിട്ട് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് . രണ്ട് വർഷമെടുത്താണ് ക്ഷേത്രനിർമ്മാണം പൂർത്തിയാക്കിയത് . ആഭ്യന്തര മന്ത്രി അമിത് ഷാ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. ജനങ്ങൾക്ക് ആശംസകൾ അറിയിച്ച അമിത് ഷാ ക്ഷേത്രദർശനത്തിനായി വരുമെന്നും പറഞ്ഞു.

സിദ്ധാദയിലെ മജിൻ ഗ്രാമത്തിലാണ് തിരുപ്പതി ബാലാജി ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. വെങ്കിടേശ്വര ഭഗവാന്റെ എട്ട്, ആറ് അടി വിഗ്രഹങ്ങൾ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിൽ 8 അടി ഉയരമുള്ള വെങ്കിടേശ്വര വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുണ്ട്. ശ്രീകോവിലിനു പുറത്ത് ആറടി ഉയരമുള്ള പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

കരിങ്കല്ലിലാണ് ഈ വിഗ്രഹങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ നഗരത്തിൽ നിന്നാണ് ഈ വിഗ്രഹങ്ങൾ കൊണ്ടുവന്നത്. മെയ് 6 മുതൽ ഇവിടെ പ്രത്യേക ആരാധന ആരംഭിച്ചിരുന്നു. ആന്ധ്രാപ്രദേശിൽ നിന്നുള്ള 45 ഓളം പണ്ഡിതന്മാർ നടത്തിയ പൂജകൾക്ക് ശേഷമായിരുന്നു പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ.

തിരുമല തിരുപ്പതി ദേവസ്ഥാൻ ബോർഡാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 2021 ജൂണിലാണ് ക്ഷേത്രത്തിന്റെ തറക്കല്ലിട്ടത്..വേദപാഠ ശാല, ആത്മീയ ധ്യാന കേന്ദ്രം, റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സ്, ആശുപത്രി , വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയാണ് ഇവിടെ ആരംഭിക്കുന്ന മറ്റ് സ്ഥാപനങ്ങൾ

ജമ്മുവിൽ നിർമ്മിച്ച ഈ ക്ഷേത്രം ആന്ധ്രാപ്രദേശിന് പുറത്തെ രാജ്യത്തെ ആറാമത്തെ ബാലാജി ക്ഷേത്രമാണ്. ഹൈദരാബാദ്, ചെന്നൈ, കന്യാകുമാരി, ഡൽഹി, ഭുവനേശ്വർ എന്നിവിടങ്ങളിളും ബാലാജി ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. തിരുമല ബാലാജി ക്ഷേത്രത്തിൽ പിന്തുടരുന്ന അതേ ആചാരങ്ങൾ ഈ ക്ഷേത്രങ്ങളിലും പിന്തുടരും.

Tags: Jammu Kashmirbalaji temple
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies