യുവതി പ്രവേശനത്തെ എതിർത്ത വിശ്വാസികളെ മതഭ്രാന്തരായി ചിത്രീകരിച്ചു; ആചാരലംഘനത്തിന് ഒത്താശ ചെയ്തു; പോലീസിലും അമർഷമുണ്ടായി; ആത്മകഥയിൽ സുപ്രധാന വെളിപ്പെടുത്തലുമായി മുൻ ഡിജിപി എ. ഹേമചന്ദ്രൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവതി പ്രവേശനത്തെ എതിർത്ത വിശ്വാസികളെ മതഭ്രാന്തരായി ചിത്രീകരിച്ചു; ആചാരലംഘനത്തിന് ഒത്താശ ചെയ്തു; പോലീസിലും അമർഷമുണ്ടായി; ആത്മകഥയിൽ സുപ്രധാന വെളിപ്പെടുത്തലുമായി മുൻ ഡിജിപി എ. ഹേമചന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 11:06 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രധാന വെളുപ്പെടുത്തലുമായി മുൻ ഡിജിപി എ ഹേമചന്ദ്രൻ. വിശ്വാസികളെ മതഭ്രാന്തരാക്കി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ആചാരലംഘനത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായി. ആചാരലംഘനം നടത്തിയ യുവതികൾക്ക് വിഐപി പരിഗണന ലഭിച്ചെന്നും എ ഹേമചന്ദ്രൻ വെളിപ്പെടുത്തി. തന്റെ ആത്മകഥയായ ‘നീതി എവിടെ’ എന്ന സർവീസ് സ്റ്റോറിയിലാണ് വെളിപ്പെടുത്തൽ.

ഭക്തരെ നിലയ്‌ക്കലിൽ തല്ലിച്ചതച്ച് പോലീസ് യുവതികൾക്ക് പമ്പ വരെ വഴിയൊരുക്കിയെന്നും ഭക്തരെ തടഞ്ഞപ്പോൾ പമ്പ വരെ യുവതികളെ എത്തിക്കാൻ പോലീസ് ഒത്താശ നൽകിയതായും ആത്മകഥയിൽ ചൂണ്ടിക്കാണിക്കുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള മനീതി സംഘം ഉൾപ്പെടെയുള്ള യുവതികൾക്ക് പ്രത്യേക പരിഗണന ലഭിച്ചെന്നെന്നും മുൻ ഡിജിപി തന്റെ പുസ്തകത്തിൽ പരാമർശിക്കുന്നു.

അനാവശ്യ നിയന്ത്രണം ഭക്തർക്കും വേദനയുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോലീസ് സേനയിലും അന്നത്തെ സംഭവങ്ങൾ അസ്വസ്ഥതയുണ്ടാക്കിയെന്നും പുസ്തകത്തിൽ പറയുന്നു. ഹൈക്കോടതി നീരീക്ഷക സമിതിയെ പോലും സുരക്ഷ ഭീതിയോടെയാണ് സർക്കാർ കണ്ടതെന്നും പുസ്തകത്തിൽ പറയുന്നു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അംഗമായിരുന്നു എ ഹേമചന്ദ്രൻ. പ്രത്യേക താത്പര്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരത്തിൽ സർക്കാർ ആചാര ലംഘനം നടത്തിയതെന്നും ആത്മകഥയിൽ പറയുന്നു.

മനീതി സംഘത്തെ ശബരിമലയിലേക്ക് കടത്തിവിടാൻ പോലീസ് ഒത്താശ നൽകി. പോലീസ് നടത്തിയ ഇടപെടൽ സന്നിധാനത്തെ സാഹചര്യം കൂടുതൽ വഷളാക്കി. ‘ മനീതി സംഘത്തിനായി പോലീസ് ഒരുക്കിയ സുരക്ഷ ദർശനത്തിനെത്തിയ ഭക്തരെ ബുദ്ധിമുട്ടിച്ചു.
മലകയറാൻ എത്തുന്ന മനീതി സംഘത്തിന് പ്രത്യേക സുരക്ഷ ഒരുക്കണമെന്നായിരുന്നു പോലീസ് നിലപാട്. എന്നാൽ ഇതിനോട് തനിക്ക് യോജിക്കാൻ കഴിഞ്ഞില്ല. അത് അപ്പോൾ തന്നെ ഡിജിപി ലോക്നാഥ് ബെഹ്റയെ അറിയിക്കുകയും ചെയ്തു. ഭക്തർക്ക് ഒരുക്കുന്ന സംരക്ഷണത്തിൽ കൂടുതലൊന്നും മനീതി സംഘത്തിന് നൽകേണ്ടന്നായിരുന്നു എന്റെ നിലപാട്. എന്നാൽ അത് കോടതിയലക്ഷ്യമാകുമെന്നായിരുന്നു മറുപടി.

മനീതി സംഘത്തിനായി വൻ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയത്. യുവതികളെ തടയാനായി നിന്ന ഭക്തരെ നേരിടാൻ ഒളിപ്പോരാളികളോട് ഏറ്റുമുട്ടാൻ തക്ക ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയത്. ഇത് ഭക്തരെ കൂടുതൽ പ്രകോപിതരാക്കി. സന്നിധാനത്തെ സ്ഥിതി കൂടുതൽ വഷളായതോടെയാണ് നിരീക്ഷണ സമിതി ഇടപെട്ടത്.
ശബരിമലയിൽ പോലീസ് സ്വീകരിക്കുന്ന നിലപാടിനോട് തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു.

എന്നാൽ പോലീസിൽ നിന്നും മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട് മറിച്ചായതിനാൽ തന്റെ നിലപാട് മുഖ്യമന്ത്രി അംഗീകരിച്ചില്ല. വലിയ വീഴ്ചയാണ് യുവതി പ്രവേശന വിഷയത്തിൽ പോലീസിനുണ്ടായത്. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വിശ്വാസികളെ മത ഭ്രാന്തന്മാരായിട്ടാണ് വിശേഷിപ്പിച്ചത്.’-പുസ്തകത്തിൽ ഹേമചന്ദ്രൻ പറയുന്നു.

Tags: A Hemachandran
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies