പാലക്കാട്: എഐ ക്യാമറ തകർത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. പുതുക്കോട് സ്വദേശി മുഹമ്മദാണ് (22) പിടിയിലായത്. സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്നും മുഹമ്മദിനെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു. പാലക്കാട് വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എഐ ക്യാമറ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു തകർത്തത്.
വാഹനം ഉപയോഗിച്ചാണ് ക്യമാറ ഇടിച്ചിട്ടത്. ശബ്ദം കേട്ട് ആളുകൾ എത്തിയപ്പോഴേക്കും വാഹനം കടന്നുപോയിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം അപകടത്തിൽപ്പെട്ടതായിരുന്നോ അതോ മദ്യലഹരിയിൽ നടന്ന സംഭവമാണോയെന്ന കാര്യം വ്യക്തമല്ല. പ്രതികൾ ബോധപൂർവ്വം എഐ ക്യാമറ തകർക്കാൻ വേണ്ടി ചെയ്തതാണോയെന്നും സംഭവത്തിന് പിന്നിൽ മറ്റ് ഗൂഢാലോചനകൾ നടന്നിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്.
Comments