ഭൂമിയിലേറെ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നുവെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. ഭൂമി സൂര്യനെ ഇനിയും ആശ്രയിച്ചാൽ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും. സൂര്യൻ ദീർഘകാലാടിസ്ഥാനത്തിൽ മികച്ചൊരു ഊർജ്ജസ്രോതസല്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു.
സൂര്യന്റെ ചൂട് വർദ്ധിച്ച് വരുകയാണ്. ഇതേ സ്ഥിതി തുടർന്നാൽ ഒരു ദശലക്ഷം വർഷത്തിനുള്ളിൽ ഭൂമിയിൽ ജീവിക്കാൻ സാധ്യമല്ലാത്ത അത്രയേറെ താപനില ഉയരുമെന്നാണ് ശാസ്ത്രലോകം നൽകുന്ന മുന്നറിയിപ്പ്. ഇതിനുള്ള വഴിയാണ് പ്രമുഖ ശാസ്ത്രജ്ഞനായ ആൽബർട്ട് സിൽജസ്ട്ര നൽകുന്നത്. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ആൽബർട്ട്.
ഭൂമിയിൽ നിന്ന് സൂര്യനെ അകറ്റി നിർത്തണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്! നിലവിൽ ഭൂമി സൂര്യനെ വലം വെയ്ക്കുന്നത് 150 മില്യൺ കിലോമീറ്റർ അകലത്തിലാണ്. ഇത് ഇനിയും വർദ്ധിപ്പിക്കണമെന്നാണ് ആൽബർട്ട് അഭിപ്രായപ്പെടുന്നത്. ഇതിന്റെ ഫലമായി വർഷത്തിൽ 380 ദിവസങ്ങളായി ഉയരും. ഭൂമിയെ സൂര്യനിൽ നിന്ന് കുറച്ച് ദശലക്ഷം കിലോമീറ്റർ മാറ്റിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് സങ്കീർണമായ ചില നടപടികളുണ്ടെന്നും ശാസ്ത്രജ്ഞൻ അവകാശപ്പെടുന്നു.
സൂര്യന്റെ അതിശക്തമായ ഗുരുത്വാകർഷണ ബലത്താലാണ് ഭൂമി സൂര്യനുമായി കൂടുതൽ അടുക്കുന്നത്. ഭൂമി ഭ്രമണത്തിന്റെ വേഗം കുറയ്ക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വേഗത്തിലാണ് ഭ്രമണമെങ്കിൽ സൂര്യനിൽ നിന്ന് ഇത് കൂടുതൽ അകന്ന് നിൽക്കും. ഈ സംക്രമണത്തിലൂടെ സൂര്യന്റെ തീവ്രമായ ഗുരുത്വാകർഷണ ശക്തിയെ ഭൂമിയ്ക്ക് മറിക്കടക്കാൻ കഴിയുന്നതാണ് ഇതിന് പിന്നിലെ കാരണം. ഭൂമിയിൽ നിന്ന് ലോഞ്ച് ചെയ്ത ബഹിരാകാശ വാഹനം വഴി ഭൂമി സംക്രമണത്തിന്റെ വേഗം വർദ്ധിപ്പിക്കാനാണ് ആൽബർട്ട് അഭിപ്രായപ്പെടുന്നത്. സാധാരണ ഗതിയിൽ ബഹിരാകാശ വാഹനത്തിന്റെ വേഗം വർദ്ധിച്ചാൽ അത് സൂര്യനുമായി ഭൂമിയെ കൂടുതൽ അടുപ്പിക്കും. അതിന് പകരം ഈ വാഹനത്തിന്റെ വേഗം നമുക്ക് നിയന്ത്രിക്കാൻ സാധിച്ചാൽ ഭൂമിയുടെ ഭ്രമണത്തിന്റെ വേഗം വർദ്ധിപ്പിക്കാമെന്ന് ആൽബർട്ട് പറയുന്നു. ഇത് വഴി ഭൂമി സൂര്യനിൽ നിന്ന് അകലും.
Comments