14-കാരനെ സ്‌പേസ് എക്‌സിൽ എഞ്ചിനീയറായി നിയമിച്ച് ഇലോൺ മസ്‌ക്; അറിയാം കൈരാൻ ക്വാസി എന്ന അത്ഭുത ബാലനെ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

14-കാരനെ സ്‌പേസ് എക്‌സിൽ എഞ്ചിനീയറായി നിയമിച്ച് ഇലോൺ മസ്‌ക്; അറിയാം കൈരാൻ ക്വാസി എന്ന അത്ഭുത ബാലനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 12:46 pm IST
Facebook
Twitter
WhatsAppTelegram

14-കാരനെ തന്റെ കമ്പനിയിൽ എഞ്ചിനീയറായി ജോലിയ്‌ക്കെടുത്ത് ഇലോൺ മസ്‌ക്. സ്‌പേസ് എക്‌സിൽ നിയമിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയിരിക്കുകയാണ് കൈരാൻ ക്വാസി. ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ കമ്പനിയിൽ നിർണായക പങ്കാളിയാകും ക്വാസി എന്നാണ് വിലയിരുത്തൽ.

കാലിഫോർണിയയിലെ പ്ലസന്റൺ സ്വദേശിയാണ് 14-കാരൻ കൈരാൻ ക്വാസി. 11-ാം വയസിലാണ് കംപ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ് പഠനം ക്വാസി ആരംഭിച്ചത്. ഈ മാസം അവസാനത്തോടെ സാന്താ ക്ലാര സർവകലാശാലയിൽ നിന്ന് കംപ്യൂട്ടർ സയൻസിലും എഞ്ചിനീയറിംഗിലും ബിരുദം നേടും. ടെക് രംഗത്തെ ഭീമന്മാർ പോലും പരാജയപ്പെട്ട് പോകുന്ന അതിസാങ്കേതിക വെല്ലുവിളി നിറഞ്ഞ ഇന്റർവ്യൂ ആണ് ക്വാസി രസകരവും ലളിതവുമായി വിജയിച്ചത്. അമ്മയ്‌ക്കൊപ്പമെത്തിയാണ് ക്വാസി ജോലിയിൽ പ്രവേശിക്കാനെത്തിയത്.

ചെറുപ്പം മുതൽ അസമാന്യ ബുദ്ധിയാണ് ക്വാസി പ്രകടിപ്പിച്ചിരുന്നതെന്ന് അമ്മ പറയുന്നു. രണ്ട് വയസുള്ളപ്പോൾ തന്നെ കുഞ്ഞ് ക്വാസി സ്പുടമായി സംസാരിക്കാൻ തുടങ്ങി. തുടർന്ന് റോഡിയോയിൽ കേൾക്കുന്ന വാർത്തകളും വിവരങ്ങളും അവൻ ചുറ്റുമുള്ളവരോട് തെറ്റാതെ പറഞ്ഞ് തുടങ്ങി. അങ്ങനെ തന്റെ മകന്റെ പഠനത്തിലെയും മറ്റ് കഴിവുകളും മനസിലാക്കി ഒൻപതാം വയസിൽ മാതാപിതാക്കൾ ക്വാസിയെ കമ്യൂണിറ്റി കോളേജിൽ ചേർക്കുകയായിരുന്നു. തുടർന്ന് പഠനം വളരെ രസകരമായിരുന്നുവെന്ന് ക്വാസിയും പറയുന്നു.

ചരിത്ര കാലഘട്ടങ്ങളിൽ ക്രമീകരിച്ച അസ്സാസിൻസ് ക്രീഡ് സീരീസ് പോലെയുള്ള ഗെയിമുകൾ കളിക്കുന്നതിലും പുസ്തക വായനയുമാണ് ഇഷ്ടവിനോദങ്ങൾ. ഫിലിപ് കെ. ഡിക്കിന്റെ സയൻസ് ഫിക്ഷൻ കഥകളും സാമ്പത്തിക പ്രതിസന്ധികളിൽ വൈദഗ്ധ്യം നേടിയിട്ടുള്ള പത്രപ്രവർത്തകൻ മൈക്കൽ ലൂയിസിന്റെ കൃതികളുമാണ് ക്വാസി ഏറെയും വായിക്കുന്നത്. അടുത്തിടെയാണ് ജോലിയ്‌ക്കായി തയ്യാറെടുക്കുന്നുവെന്ന് സമൂഹമാദ്ധ്യമങ്ങൾ വഴി അറിയിച്ചത്. തൊട്ടുപിന്നാലെയാണ് സ്‌പേസ് എക്‌സിൽ നിയമനം ലഭിച്ചത്.

Tags: spaceXengineer
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies