ചണ്ഡിഗഢ്: പഞ്ചാബിൽ പാക് ഡ്രോൺ പിടികൂടി അതിർത്തി രക്ഷാ സേന. ബിഎസ്എഫിന്റെയും പഞ്ചാബ് പോലീസിന്റെയും സംയുക്തമായ ഓപ്പറേഷനിലാണ് ഡ്രോൺ കണ്ടെത്തിയത്. ചൈനീസ് നിർമ്മിത DJI Matrice 300 RTK സീരീസിന്റെ ക്വാഡ്കോപ്റ്ററായിരുന്നു കണ്ടെത്തിയ ഡ്രോൺ. ടാൺ തരൺ ജില്ലയിൽ രജോകെ ഗ്രാമത്തിലാണ് സംഭവം.
എന്നാൽ പിടികൂടിയ ഡ്രോൺ പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. സ്‌ഫോടക സാമഗ്രികൾ വഹിക്കുന്നതിനുള്ള ചരടും അതിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിർത്തി രക്ഷാ സേനയ്‌ക്ക് ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജോകെ ഗ്രാമത്തിൽ തിരച്ചിൽ നടത്തിയതെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.















