സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രണയബന്ധം സ്ഥാപിച്ച് മതം മാറ്റുന്ന സംഭവങ്ങൾ ദിനം പ്രതി വർദ്ധിച്ച് വരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിവാഹിതരായ യുവതികളെ കേന്ദ്രീകരിച്ചും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. അത്തരം ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.
വിവാഹിതയായ യുവതിയെ മതംമാറ്റിയെന്ന ആരോപണമുന്നയിച്ചാണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. യുവതിയുമായി മുസ്ലീം യുവാവ് ഫെയ്സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചെടുക്കുകയും ഒളിച്ചോടുകയുമായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഉത്തർപ്രദേശിലെ സിദ്ധാർത്നഗർ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം. നാലു വർഷങ്ങൾക്കു മുൻപായിരുന്നു ഷൈലേഷ് കുമാറും ലക്ഷ്മിയും തമ്മിലുള്ള വിവാഹം. കഴിഞ്ഞ മാസം 31ാം തീയതി മുതൽ ലക്ഷ്മിയെ കാണാതായി. രണ്ടു ദിവസങ്ങൾക്കു ശേഷം യുവതി സൗള്ള എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും രണ്ടുപേരും മുബൈയിലുണ്ടെന്നും പോലീസ് കണ്ടെത്തി.
മുംബൈയിൽ വെച്ച് സൗളള ലക്ഷ്മിയെ നിർബന്ധിച്ച് മതംമാറ്റുകയും മുസ്കാൻ എന്ന പേര് നൽകുകയും ചെയ്തു. ഇതിനു ശേഷം മുസ്ലിം ആചാരപ്രകാരം സൗള്ള ലക്ഷമിയെ നിക്കാഹ് ചെയ്തു. സംഭവം അറിഞ്ഞ് യുവതിയുടെ ബന്ധുക്കൾ മുംബൈയിലെത്തി ലക്ഷ്മിയെ തിരികെ കൂട്ടിക്കൊണ്ടുപോയി. സംഭവത്തിൽ മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുത്ത പോലീസ് യുവാവിനെയും ഇയാൾക്കൊപ്പം അഞ്ചു പേരെയും അറസ്റ്റ് ചെയ്തു. തന്നെ നിർബന്ധിച്ചാണ് സൗള്ള മുംബൈയിലേക്ക് കൊണ്ടുപോയതും മതം മാറ്റിയതെന്നും തനിക്ക് തിരിച്ചുവരണമെന്നും ലക്ഷ്മി പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.
Comments