വൈക്കം ക്ഷേത്രക്കുളത്തിലേക്ക് ഡ്രയിനേജ് തള്ളുന്നു ; പശുക്കളുടെയും കാളകളെയും പാർപ്പിച്ചിരിക്കുന്നത് വായു സഞ്ചാരമില്ലാത്തതും വൃത്തിഹീനമായ സ്ഥലത്ത്; ഇടപെട്ട് ഹൈക്കോടതി; അടിയന്തിര നടപടി സ്വീകരിക്കാൻ തിരുവിതാംകൂർ ദേവസ്വത്തിന് നിർദ്ദേശം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈക്കം ക്ഷേത്രക്കുളത്തിലേക്ക് ഡ്രയിനേജ് തള്ളുന്നു ; പശുക്കളുടെയും കാളകളെയും പാർപ്പിച്ചിരിക്കുന്നത് വായു സഞ്ചാരമില്ലാത്തതും വൃത്തിഹീനമായ സ്ഥലത്ത്; ഇടപെട്ട് ഹൈക്കോടതി; അടിയന്തിര നടപടി സ്വീകരിക്കാൻ തിരുവിതാംകൂർ ദേവസ്വത്തിന് നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 12:59 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: വൈക്കം ശ്രീ മഹാദേവ ക്ഷേത്രക്കുളത്തിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കർശന നിർദേശം നൽകി കേരളാ ഹൈക്കോടതി. കോടതിയുടെ നിർദ്ദേശപ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ട് ആണ് കോടതി പരിഗണിച്ചത് . ഈ റിപ്പോർട്ട് പ്രകാരം ഗോശാലയിൽ നിന്നും ഭക്ഷണശാലയിൽനിന്നുമുള്ള ഡ്രെയിനേജ് ക്ഷേത്രക്കുളത്തിലേക്ക് ഒഴുകുന്നുണ്ടെന്ന് വ്യക്തമാകുന്നു. ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് കോടതി നിർദ്ദേശം നൽകി.

ഇത് കൂടാതെ വൈക്കം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഗോശാലയിലെ പശുക്കളുടെയും കാളകളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വത്തിന് ഹൈക്കോടതി നിർദ്ദേശം. അവയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാനാണ് നിർദ്ദേശം. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, പിജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.

ക്ഷേത്രത്തിലെ ഗോശാലയിൽ പശുക്കളെ വേണ്ട രീതിയിൽ പരിപാലിക്കുന്നില്ലെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. വൈക്കം ക്ഷേത്രത്തിലെ ഗോശാലയിലെ നാല് കാളകളെയും മൂന്ന് പശുക്കളെയും വായു സഞ്ചാരമില്ലാത്തതും വൃത്തിഹീനമായ സ്ഥലത്തുമാണ് പാർപ്പിച്ചിരിക്കുന്നതെന്ന് കോടതി നിയോഗിച്ച വെറ്റിനറി ഡോക്ടർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ക്ഷേത്രമാലിന്യം തള്ളുന്ന സ്ഥലത്തിനടുത്താണ് ഗോശാലയെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിലുള്ള ഷെഡ് പരിഷ്‌കരിക്കുകയോ അല്ലെങ്കിൽ പുതിയത് നിർമ്മിക്കുകയോ ചെയ്യണമെന്നും സീനിയർ സർജൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി തിരുവിതാകൂർ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകിയത്. 07.06.2023 ൽ സീനിയർ വെറ്ററിനറി സർജൻ സമർപ്പിച്ച റിപ്പോർട്ടും , സീനിയർ ഗവൺമെന്റ് പ്ലീഡർ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്റ്റാൻഡിംഗ് കമ്മീഷണർ, അഡ്വക്കേറ്റ് കമ്മീഷണർ എന്നിവർ ഈ വിഷയത്തെക്കുറിച്ച് പഠിച്ച് സമർപ്പിച്ച റിപ്പോർട്ടുകളും പരിഗണിച്ചാണ് ദേവസ്വം ബോർഡ് ഉടൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയത്.

ക്ഷേത്രകുളത്തിലേക്ക് മലിനജലം ഒഴുക്കുന്നത് സംബന്ധിച്ച വിഷയവും കോടതി പരിഗണിച്ചു. ഗോശാലയിൽ നിന്നും ഭക്ഷണശാലയിൽ നിന്നുമുള്ള മാലിന്യം ക്ഷേത്രക്കുളത്തിലേക്ക് ഒഴുകുന്നതിന് ഇടയാകുന്നുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പ്രശ്നം ശാശ്വതമായി പരിഗണിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Tags: High CourtCowVaikom Mahadeva temple
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies