ഗുരുവായൂരിൽ ലോഡ്ജിൽ രണ്ട് പെൺകുട്ടികൾ മരിച്ച നിലയിൽ; അച്ഛനുമൊപ്പം മുറിയെടുത്തത് കഴിഞ്ഞ ദിവസം രാത്രി: ആത്മഹത്യാ കുറിപ്പും പുറത്ത്

Published by
Janam Web Desk

തൃശൂർ: ​ഗുരുവായൂരിലെ ലോഡ്ജിൽ നിന്നും രണ്ടുകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. എട്ടും പതിനാലും വയസുള്ള പെൺക്കുട്ടികളാണ് മരിച്ചത്. ​ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ പിതാവിനെ ആളുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മക്കളെ കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.

വയനാട് സുൽത്താൻ ബത്തേരി സ്വദേശി ചന്ദ്രശേഖരന്റെ മക്കളാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് ഇവർ മുറിയെടുത്തത്. കുട്ടികളിൽ ഒരാൾ തൂങ്ങിമരിച്ച നിലയിലും മറ്റൊരാൾ മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു. പിതാവിനെ കൈഞരമ്പ് മുറി ച്ച നിലയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാർ പോലീസിനെ വിളിച്ച് പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ​ഗുരുവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വയനാട് പോലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്.

Share
Leave a Comment