കോഴിക്കോട് ; അഗതിമന്ദിരത്തിലെ ഭിന്നശേഷിക്കാരിയായ അന്തേവാസിയെ പീഡിപ്പിച്ചു ജീവനക്കാരൻ അറസ്റ്റിൽ . കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി കെ.ടി.യൂനുസാണ് അറസ്റ്റിലായത്. വടകര താലൂക്കിലെ അഗതി മന്ദിരത്തില്‍ കെയർ ടേക്കറാണ് യൂനുസ്.
അഗതിമന്ദിരത്തിലെ അന്തേവാസിയായ ഭിന്നശേഷിയുള്ള യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഒന്നരവര്‍ഷമായി ഇവിടെ ജോലിചെയ്യുന്ന യൂനുസ് യുവതിയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞദിവസം ലഭിച്ച പരാതിയെതുടര്‍ന്ന് പൊലീസ് യുവതിയുടെ മൊഴിയെടുത്തിരുന്നു. പിന്നാലെയാണ് യൂനുസിനെ അറസ്റ്റു ചെയ്തത്.
Comments