മിഥുനമാസപൂജകൾക്കായി ശബരിമല നട തുറന്നു; ജൂൺ 20 വരെ ക്ഷേത്രനട തുറന്നിരിക്കും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മിഥുനമാസപൂജകൾക്കായി ശബരിമല നട തുറന്നു; ജൂൺ 20 വരെ ക്ഷേത്രനട തുറന്നിരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 07:35 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: മിഥുനമാസപൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ജൂൺ 20 വരെ നട തുറന്നിരിക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി കെ ജയരാമൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിച്ചു. മേൽശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകൾ തെളിയിച്ചു.

വിളക്കുകൾ തെളിയിച്ച ശേഷം പതിനെട്ടാം പടിയ്‌ക്ക് മുൻവശത്തുള്ള ആഴിയിൽ അഗ്‌നി പകർന്നു. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. മാളികപ്പുറം മേൽശാന്തി വി.ഹരികൃഷ്ണൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിച്ചു. നട തുറന്ന ഇന്ന് ശബരിമല അയ്യപ്പസന്നിധിയിലും മാളികപ്പുറം ക്ഷേത്രത്തിലും പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രാത്രി 10 മണിക്ക് തിരുനട അടയ്‌ക്കും. മിഥുനം ഒന്നായ ജൂൺ 16-ന് പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. 5.30-ന് മഹാഗണപതിഹോമം. തുടർന്ന് നെയ്യഭിഷേകം ആരംഭിക്കും.

രാവിലെ 7.30-ന് ഉഷപൂജയും 12.30 ന് ഉച്ചപൂജയും നടക്കും. ക്ഷേത്ര തിരുനട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഉഷപൂജയ്‌ക്കുശേഷം 8 മണി മുതൽ മാത്രമെ കുട്ടികൾക്ക് ചോറൂണ് ചടങ്ങ് നടക്കുകയുള്ളൂ. ജൂൺ 16 മുതൽ 20 വരെയുള്ള അഞ്ച് ദിവസങ്ങളിൽ ഉദയാസ്തമയപൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പതിനെട്ടാം പടികളുടെ പൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദിവസവും ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്ക് അടയ്‌ക്കുന്ന തിരുനട വൈകുന്നേരം 5 മണിക്ക് വീണ്ടും തുറക്കുന്നതായിരിക്കും.

വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്‌ക്കൽ, പമ്പ എന്നിവിടങ്ങളിൽ ഭക്തർക്കായി സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ പൂജകൾ പൂർത്തിയാക്കി ക്ഷേത്രതിരുനട 20-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നടയടയ്‌ക്കും. കർക്കിടക മാസപൂജകൾക്കായി ജൂലൈ 16-ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും. 16 മുതൽ 21 വരെ തിരുനട തുറന്നിരിക്കും.

Tags: SABARIMALATemple
ShareTweetSendShare

More News from this section

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ശശി തരൂർ തിരുവനന്തപുരത്തെ ഹോട്ടലിൽ ലിഫ്റ്റിൽ കുടുങ്ങി; ഫയർഫോഴ്‌സിന്റെ അരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ സുരക്ഷിതമായി പുറത്തിറക്കി

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

Latest News

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies