ഷാർജ: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നിയന്ത്രണം വിട്ട വാഹനം റോഡിന്റെ ഒരു വശത്തേക്ക് പാഞ്ഞ് കയറി റോഡരികിൽ നിന്ന യുവാവിനെ ഇടിയ്‌ക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണം. കൽബ മുനിസിപ്പാലിറ്റി ജീവനക്കാരനാണ് മരിച്ചത്. ഷാർജയിലെ കൽബയിലായിരുന്നു അപകടം.
അപകടത്തെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവിനെ ഇടിച്ച കാർ അമിത വേഗത്തിലാണ് വന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
Comments