ലണ്ടൻ; ടെസ്റ്റ് ക്രിക്കറ്റിലെ വിഖ്യാത പോരാട്ടത്തിന് ഇംഗ്ലണ്ടിലെ എജ്ബാസ്റ്റനിൽ ഇന്ന് തുടക്കമാകും. അവസാന ആഷസ് പരമ്പരയിലെ സമ്പൂർണ പരാജയത്തിന്റെ നോവ് മറക്കാൻ ബാസ്‌ബോൾ ശൈലിയുമായി ഇംഗ്ലണ്ടും കിരീടങ്ങളുടെ ജൈത്രയാത്രയിൽ ഓസ്‌ട്രേലിയയും ഇറങ്ങുമ്പോൾ മത്സരം തീപാറുമെന്ന് ഉറപ്പ്. ബാസ്‌ബോൾ ശൈലിക്ക് അനുയോജ്യമായി അടിച്ചുതകർക്കാൻ പറ്റിയ പിച്ചാണ് ഇംഗ്ലണ്ടിൽ ഒരുക്കിയിരുന്നത്. കഴിഞ്ഞ ആഷസ് തോൽവിക്ക് ശേഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീം പൊളിച്ചുപണിതിരുന്നു. ക്യാപ്ടനായി ബ്രെണ്ടൻ മക്കല്ലെവും ക്യാപ്ടനായി ബെ്ൻ സ്റ്റോക്ക്‌സുമെത്തിയതോടെ അവർ സർവ്വ ശക്തരായി. അവസാന 13 ടെസ്റ്റുകളിൽ 11ലും വിജയം നേടി. വൈകിട്ട് മൂന്നരയ്‌ക്കാണ് മത്സരം. സോണി നെറ്റ്വർക്കുകളിൽ തത്സമയം കാണാം
ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിലെ അനായാസ വിജയം, മുൻനിര ബാറ്റർമാരായ ട്രേവിസ് ഹേഡ്, സ്മിത്ത്,ലബുഷെയ്ൻ എന്നിവരുടെ അസാധ്യ ഫോം. ക്യാപ്ടൻ കമ്മിൻസ് നയിക്കുന്ന ബോളിംഗ് നിരയും ശക്തം. പിഴവിന് ഒരുകണികപോലും ഇടനൽകാതെ അഭിമാന പോരാട്ടത്തിനെത്തുന്ന ഓസ്‌ട്രേലിയ്‌ക്ക് മുന്നിൽ ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കാൻ വലിയ വിയർപ്പൊഴിക്കേണ്ടിവരും. സ്വന്തം നാട്ടുകാർക്ക് മുന്നിൽ കളിക്കുന്നതാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകുന്നത്. 2021ൽ വിരമിച്ച മൊയീൻ അലിയെ തിരികെ വിളിച്ചാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. സ്പിന്നർ ജാക്ക് ലീച്ചിന് പരിക്കേറ്റതോടെയാണ് മൊയീൻ അലിയെ ടീമിലേക്ക് വിളിച്ചത്.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: ബെൻ ഡക്കറ്റ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ, മോയിൻ അലി, സ്റ്റുവർട്ട് ബ്രോഡ്, ഒല്ലി റോബിൻസൺ, ജെയിംസ് ആൻഡേഴ്സൺ.ഓസ്‌ട്രേലിയൻ പ്ലേയിംഗ് ഇലവൻ; ഡേവിഡ് വാർണർ,ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ,സ്റ്റീവ് സ്മിത്ത്,അലക്‌സ് ക്യാരി,ട്രേവിസ് ഹെഡ്,കാമറൂൺഗ്രീൻ,പാറ്റ് കമ്മിൻസ്,മിച്ചൽ സ്റ്റാർക്ക്,സ്‌കോട്ട് ബോളണ്ട്,നാഥൻ ലിയോൺ















