പാലക്കാട്: അട്ടപ്പടി പാലൂരിൽ കാടിറങ്ങി ജനവാസ മേഖലയിലെത്തിയ കുട്ടിയാനയെ താത്കാലിക ഷെൽട്ടർ ഒരുക്കി സംരക്ഷിക്കാൻ തീരുമാനം. വനത്തോട് ചേർന്ന് നിർമ്മിക്കുന്ന ഷെൽട്ടറിലായിരിക്കും സംരക്ഷിക്കുക. കുട്ടിയാനയെ ചികിത്സിക്കാൻ തൃശൂരിൽ നിന്നും വെറ്റിനറി ഡോക്ടറെത്തി പരിശോധിച്ചു. കുട്ടിയാനയുടെ ആരോഗ്യനിലയിൽ മാറ്റം വരുന്ന വരെ ചികിത്സ ഉറപ്പാക്കും.
ഇന്നലെ രാവിലെയാണ് അട്ടപ്പാടി പാലൂരിലെ ജനവാസമേഖലയിൽ കൂട്ടം തെറ്റി കുട്ടിയാനയെത്തിയത്.
ഉച്ചയോടെ വനപാലകർ കാട്ടിലേക്ക് കയറ്റി വിട്ടെങ്കിലും വൈകിട്ടോടെ വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചെത്തി. വനപാലകർ വെള്ളവും പുല്ലും പഴവും നല്കി. തള്ളയാന വന്ന് കുട്ടിയെ കൊണ്ടുപോകും വരെ വനത്തോട് ചേർന്ന് തത്ക്കാലിക ഷെൽട്ടർ ഒരുക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.
Comments