എറണാകുളം: കൊച്ചി വാട്ടർ മെട്രോയിൽ 5ജി സർവീസുമായി ഭാരതി എയർടെൽ. എല്ലാ സ്റ്റേഷനുകളിലും ഇനി 5ജി സർവീസുകൾ ലഭ്യമാകും. ഇതോടെ വാട്ടർ മെട്രോയിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകുന്ന ആദ്യ ടെലികോം ഓപ്പറേറ്ററായും എയർടെൽ മാറി.
ഹൈക്കോടതി- വൈപ്പിൻ, വൈറ്റില-കാക്കനാട് ടെർമിനലുകൾ ഉപയോഗിക്കുന്നവർക്ക് ഈ സർവീസ് ഉപയോഗിക്കാവുന്നതാണ്. അതിവേഗ ഇന്റർനെറ്റ് ജനങ്ങൾക്ക് ലഭ്യമാകുന്ന അവസരത്തിൽ സന്തോഷമുണ്ടെന്നും വൻ നേട്ടമാണിതെന്നും എയർടെൽ സിഇഒ അമിത് ഗുപ്ത പറഞ്ഞു. എല്ലാ ഉപയോക്താക്കളിലേക്കും 5ജി സർവീസുകൾ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലാണ് പ്രധാനമന്ത്രി കൊച്ചി വാട്ടർ മെട്രോ നാടിന് സമർപ്പിക്കുന്നത്. കൊച്ചിയിലെ പത്തോളം ദ്വീപുകളെ പരസ്പരം ബന്ധിപ്പിച്ചാണ് വാട്ടർ മെട്രോ സർവീസുകൾ നടത്തുന്നത്. വൈറ്റില മുതൽ കാക്കനാട്, ഹൈക്കോടതി മുതൽ വൈപ്പിൻ എന്നിങ്ങനെ രണ്ട് സർവീസ് റൂട്ടുകളാണ് വാട്ടർ മെട്രോയ്ക്കുള്ളത്.
Comments