തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകുന്നു. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ തെക്കുപടിഞ്ഞാറൻ കാറ്റുകൾ ശക്തമായതോടെ കാലവർഷം വരും ദിവസങ്ങളിൽ കൂടുതൽ ശക്തിയാർജ്ജിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂൺ 22 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ട്. ഈ ദിവസങ്ങളിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
ശനിയാഴ്ച വിവിധ ജില്ലകളിൽ മഴ ലഭിച്ചിരുന്നു.
ഏറ്റവും കൂടുതൽ മഴ കോട്ടയത്താണ് (7.6 സെന്റീമീറ്റർ) ലഭിച്ചത്. പാലക്കാട് 5.8 സെന്റീമീറ്റർ മഴയാണ് പെയ്തത്.
Comments