കണ്ണൂർ: സഹപാഠി സംഗമത്തിന് നാട്ടിലേക്ക് വരവെ ട്രെയിനിൽ കുഴഞ്ഞു വീണ് കൈതപ്രം സ്വദേശിയ്ക്ക് ദാരുണാന്ത്യം. കൈതപ്രം കരിങ്കൽച്ചാലിലെ കെകെ സുകുമാരൻ ആണ് ഹൃദയ സ്തംഭനം മൂലം മരിച്ചത്. തൃശൂർ റെയിൽവേ സ്റ്റേഷനടുത്ത് താമസിയ്ക്കുന്ന മോഹനൻ എന്ന സുുകുമാരൻ ഞായറാഴ്ച മംഗളാ എക്സ്പ്രസിൽ നാട്ടിലേക്ക് വരും വഴിയാണ് സംഭവം.
ട്രെയിൻ യാത്രയ്ക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലിറക്കി. അവശനിലയിലായ മോഹനനെ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ ഓഫീസർ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
അടുത്ത ദിവസം മാതമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന എസ്എസഎൽസി പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കുന്നതിനായിരുന്നു മോഹനൻ നാട്ടിലെക്ക് തിരിച്ചത്. തൃശൂരിൽ ബിഎസ്എൻഎൽ റിട്ട. ചീഫ് അക്കൗണ്ട്സ് ഓഫീസറാണ് അദ്ദേഹം.
Comments