ഇടുക്കി: കുതിരസവാരി നടത്തി വരികയായിരുന്ന പതിനാറുകാരിയെ പിന്നാലെയെത്തിയ കുതിര കടിച്ചു. മലപ്പുറം കോട്ടയ്ക്കൽ സ്ലദേശിനിയായ പ്ലസ്ടൂ വിദ്യാർത്ഥിനിയ്ക്കാണ് കടിയേറ്റത്. ഞായറാഴ്ച വൈകിട്ട് മൂന്നാർ-മാട്ടുപ്പെട്ടി റോഡിലെ കെഡിഎച്ച്പി ഇന്ധന പമ്പിന് സമീപമായിരുന്നു സംഭവം.
മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം എത്തിയതായിരുന്നു വിദ്യാർത്ഥിനി. സന്ദർശനം കഴിഞ്ഞ് ഒൻപതംഗ സംഘം തിരികെ മടങ്ങവെയായിരുന്നു സംഭവം. പമ്പിന് സമീപം വാഹനം തിർത്തിയതിന് ശേഷം പെൺകുട്ടി സവാരി നടത്തുന്നതിനായി കുതിരപ്പുറത്ത് കേറി പോകുകയായിരുന്നു. ഈ സമയം പിന്നാലെയെത്തിയ മറ്റൊരു കുതിര കുട്ടിയുടെ ഇടുപ്പ് ഭാഗത്ത് കുതിര കടിക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേവിഷബാധയ്ക്കുള്ള ആദ്യ ഡോസ് മരുന്ന് നൽകിയതിന് ശേഷം കുട്ടിയെ ബന്ധുക്കൾ നാട്ടിലേക്ക് തിരികെ കൊണ്ടുപോയി.
Comments