ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ കഴിഞ്ഞ വർഷത്തെ പൊടുന്നനെയുള്ള മരണം കോവിഡ് വാക്‌സിൻ മൂലമാകാമെന്ന് റിപ്പോർട്ട്. യുകെ ആസ്ഥാനമായുള്ള ഇന്ത്യൻ വംശജനായ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റും ഓസ്ട്രേലിയൻ ഡോക്ടറുമായ അസീം മൽഹോത്രയാണ് പുതിയ കണ്ടെത്തലിന് പിന്നിലെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മരണത്തിന് 9മാസം മുൻപ് അദ്ദേഹം സ്വീകരിച്ച കോവിഡ് എംആർഎൻഎ വാക്സിനാകാം അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്ന സംശയമാണ് മൽഹോത്രയും ഓസ്ട്രേലിയൻ മെഡിക്കൽ പ്രൊഫഷണൽസ് സൊസൈറ്റി (എഎംപിഎസ്) പ്രസിഡന്റ് കൂടിയായ ഡോ ക്രിസ് നീലും പങ്കുവച്ചത്. എന്നാൽ പുതിയ വെളിപ്പെടുത്തലുകൾ വിവാദത്തിന് വഴിതെളിച്ചിട്ടുണ്ട്.
52 കാരനായ വോണിന്റെ പോസ്റ്റ്മോർട്ടം കണ്ടെത്തലുകൾ കൊറോണറി രക്തപ്രവാഹത്തിന് അല്ലെങ്കിൽ ഹൃദ്രോഗമാണെന്ന് വെളിപ്പെട്ടതായി കാർഡിയോളജിസ്റ്റുകളായ ഇരുവരും പറഞ്ഞു.ഒരു കോവിഡ് എംആർഎൻഎ വാക്സിൻ കൊറോണറി രോഗത്തിന്റെ ദ്രുതഗതിയിലുള്ള ത്വരിതപ്പെടുത്തലിന് കാരണമാകുമെന്ന് തങ്ങളുടെ ഗവേഷണം കാണിക്കുന്നതായി അവർ പറഞ്ഞു, പ്രത്യേകിച്ച് ഇതിനകം നേരിയ ഹൃദയ രോഗം ഉള്ളവരിൽ.
”മുൻ അന്താരാഷ്‌ട്ര സ്പോർട്സ് താരങ്ങൾക്ക് ഇത്രയും ചെറുപ്പത്തിൽ, 52-ാം വയസ്സിൽ പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചത് തികച്ചും അസാധാരണമാണ്,” ഡോ മൽഹോത്ര പറഞ്ഞു.”അതേ സമയം, അമിതഭാരവും പുകവലിക്കാരനും ആയതിനാൽ സമീപ വർഷങ്ങളിൽ ഷെയ്നിന് ഏറ്റവും ആരോഗ്യകരമായ ജീവിതശൈലി ഉണ്ടായിരുന്നില്ലെന്ന് ഞങ്ങൾക്കറിയാം. എന്നാൽ എന്റെ പിതാവ് വാക്‌സിൻ എടുത്ത് കുറച്ചുദിവസങ്ങൾക്കകമാണ് മരിച്ചത്, അതിനാലാണ് എനിക്ക് സംശയം തോന്നാൻ കാരണം.” ഡോക്ടർ പറഞ്ഞു.വോണിനെ കഴിഞ്ഞ വർഷം മാർച്ചിൽ തായ്ലൻഡിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
Comments