അഴകിന്റെ തമ്പുരാൻ; രാജകീയ വരവിനൊരുങ്ങി ടൊയോട്ട വെല്‍ഫയര്‍ എംപിവി; ചിത്രങ്ങൾ കാണാം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

അഴകിന്റെ തമ്പുരാൻ; രാജകീയ വരവിനൊരുങ്ങി ടൊയോട്ട വെല്‍ഫയര്‍ എംപിവി; ചിത്രങ്ങൾ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 01:44 pm IST
Facebook
Twitter
WhatsAppTelegram

തങ്ങളുടെ പുതിയ ആഡംബര വാഹനത്തിന്റെ ചിത്രം പുറത്തുവിട്ട് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. വെല്‍ഫയര്‍, അല്‍ഫാഡ് എന്നിവ ടൊയോട്ടയുടെ വാഹനിരയിലെ ആഡംബര എംപിവികളാണ്. ഏറ്റവും പുതിയ വെല്‍ഫയർ എംപിവിയുടെ ചിത്രമാണ് വാഹനപ്രേമികൾക്ക് മുന്നിൽ കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് അരങ്ങേറ്റം കുറിച്ച രണ്ടാം തലമുറ ലെക്‌സസ് LM350h എംപിവി-യുടെ സഹോദര പതിപ്പാണ് വെല്‍ഫയർ എംപിവി. വെല്‍ഫയറിന്റെ നാലാം തലമുറ പതിപ്പാണ് ടൊയോട്ട വിപണിയിലെത്തിക്കാൻ പോകുന്നത്.

ടൊയോട്ടയുടെ TNGA-K പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഡിസൈനിലും ഫീച്ചറുകളിലും ഉള്‍പ്പെടെ വലിയ മാറ്റങ്ങളുമായാണ് വെല്‍ഫയർ എംപിവി എത്തുന്നത്. പുതിയ വെൽഫയർ അതിന്റെ ബോക്‌സി സ്റ്റൈലിംഗ് നിലനിർത്തുന്നണ്ട്. മുൻ ഭാ​ഗത്ത് രാജകീയമെന്ന് തോന്നുന്ന തരത്തിലുള്ള ​ഗ്രില്ലാണ് നൽകിയിരിക്കുന്നത്. ബ്ലാക്ക് ഫിനീഷിങ്ങിൽ ഹൊറിസോണ്ടലായാണ് ​ഗ്രില്ല് നൽകിയിരിക്കുന്നത്. 6 സ്ലാറ്റ് ഫ്രണ്ട് ഗ്രിൽ, മദ്ധ്യഭാഗത്ത് ടൊയോട്ട ബാഡ്ജിംഗ്, ഹെഡ്‌ലാമ്പുകളും ഡി‌ആർ‌എല്ലും, കൂറ്റൻ എയർ ഡാമുകളും ഒരു ഹെഡ്‌ലാമ്പിൽ നിന്ന് മറ്റൊന്നിലേക്ക് പ്രവർത്തിക്കുന്ന കണക്റ്റുചെയ്‌ത ക്രോം സ്ട്രിപ്പും മുൻവശത്ത് കാണാം.

കറുപ്പ് നിറമുള്ള 19 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന് കമ്പനി നൽകിയിരിക്കുന്നത്. സീറ്റ് ഡിസൈനിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒന്നിലധികം എസി വെന്റുകൾ, യാത്രക്കാർക്കുള്ള വലിയ ഓവർഹെഡ് കൺസോൾ, പുതുക്കിയ പുൾ-ഡൗൺ സൺ ഷേഡുകൾ എന്നിവയും വെല്‍ഫയറിന്റെ പ്രത്യേകതയാണ്.

സെന്റർ കൺസോളിലെ ഗിയർ ലിവറിന് ചുറ്റും ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ട്രാക്ഷൻ കൺട്രോൾ, ഡ്രൈവ് മോഡ് ബട്ടണുകൾ എന്നിവയുമുണ്ട്. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പുതിയ സ്റ്റിയറിംഗ് വീൽ എന്നിവയും 2024 ടൊയോട്ട വെൽഫയറിന് കമ്പനി നൽകിയിരിക്കുന്നു.

രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഏറ്റവും പുതിയ ടൊയോട്ട വെൽഫയർ എത്തുന്നത്. 275 എച്ച്പി കരുത്തും 430 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.4 ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ, 250 എച്ച്പി കരുത്ത് ഉദ്പാദിപ്പിക്കുന്ന 2.5-ലിറ്റർ നാല് സിലിണ്ടർ പെട്രോൾ-ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിയാണ് ടൊയോട്ട വെൽഫയർ പുറത്തിറക്കുന്നത്.

ടൊയോട്ട ബ്രാൻഡിന്റെ ഇന്ത്യയിലെ ഒരു ജനപ്രിയ മോഡലാണ് വെൽഫയർ. ഇതിന് നിലവിൽ നേരിട്ട് ഒരു എതിരാളി ഇന്ത്യയിൽ ഇല്ല. പുതിയ വെൽഫയർ ആദ്യം ജപ്പാനിൽ വിൽപ്പനയ്‌ക്കെത്തും, അതിനുശേഷം മറ്റ് വിപണികളിലേക്കും.ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, 2024-ൽ തന്നെ ഇന്ത്യൻ വിപണിയിലും പുതിയ വെൽഫയർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: vehicle
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies